കാസര്‍ഗോഡ്: 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 13 വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മാലോം ചെറിയ പുഞ്ചയിലെ പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കര്‍ണാടക ഹാസന്‍ മായ സമുദ്ര ഹെസന ഹള്ളിയിലെ രംഗസ്വാമി എന്ന രഘുറാമിനെ (30)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (1) കോടതി ജഡ്‌ജ് പി.എസ്. ശശികീമാര്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും 366 വകുപ്പ് പ്രകാരം 3 വര്‍ഷം കഠിന തടവും 5000 രൂപ പിഴയുമാണ് ശിക്ഷ. 25,000 രൂപ പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം അധിക തടവും അഞ്ചായിരം രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം അധിക തടവും അനുഭവിക്കണം. പിഴയടക്കുകയാണെങ്കില്‍ പരാതിക്കാരിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 2015 മെയ് നാലിന് രാത്രി പെണ്‍കുട്ടിയെ രംഗസ്വാമി തട്ടിക്കൊണ്ടു പോകുകയും കര്‍ണാടകയിലെ വിവിധ സ്‌ഥലങ്ങളില്‍ താമസിപ്പിച്ച് പീഡിപ്പിക്കുകയും ചെയ്‌തുവെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ശിക്ഷ പ്രഖ്യാപിച്ചത്
from mangalam.com http://bit.ly/2I9QfeO
via IFTTT
No comments:
Post a Comment