ബാലികയെ ബലാല്‍സംഗം ചെയ്‌ത ബന്ധുവിന്‌ ജീവപര്യന്തം തടവും പിഴയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

ബാലികയെ ബലാല്‍സംഗം ചെയ്‌ത ബന്ധുവിന്‌ ജീവപര്യന്തം തടവും പിഴയും

മഞ്ചേരി: പതിനൊന്നുകാരിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌ത ബന്ധുവായ പ്രതിക്ക്‌ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടക്കല്‍ പുളിക്കൂട്‌ കരിമ്പനക്കല്‍ അബ്‌ദുല്‍ നാസര്‍ (46)നെ ആണ്‌ ജഡ്‌ജി എ വി നാരായണന്‍ ശിക്ഷിച്ചത്‌.
2014 നവംബര്‍ നാല്‌, അഞ്ച്‌, ആറ്‌ തീയ്യതികളിലാണ്‌ കേസിന്നാസ്‌പദമായ സംഭവം. അഞ്ചാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സ്‌കൂളിലേക്ക്‌ പോകുമ്പോള്‍ ബന്ധുവായ പ്രതി കുട്ടിക്ക്‌ മിഠായി നല്‍കി കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്‌ഥലത്ത്‌ കൊണ്ടു പോയി ലൈംഗിക പീഡനത്തിന്‌ ഇരയാക്കുകയായിരുന്നു. കുട്ടി സ്‌ഥിരമായി ക്ലാസില്‍ വൈകി വരുന്നത്‌ ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപകര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പീഡന വിവരം പുറത്തായത്‌. അദ്ധ്യാപകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ രക്ഷിതാക്കള്‍ കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 376, പോക്‌സോ ആക്‌ടിലെ 3,4 വകുപ്പുകള്‍ പ്രകാരമാണ്‌ ശിക്ഷ. പിഴ സംഖ്യ പീഡനത്തിനിരയായ കുട്ടിക്ക്‌ നല്‍കാനും പ്രതി പിഴയടക്കാത്ത പക്ഷം ഒരു വര്‍ഷത്തെ അധിക തടവ്‌ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി. സര്‍ക്കാരിന്റെ വിക്‌ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക്‌ സഹായം ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന്‌ ജില്ലാ ലീഗല്‍ സര്‍വ്വീസ്‌ അതോറിറ്റിക്ക്‌ കോടതി നിര്‍ദ്ദേശം നല്‍കി.



from mangalam.com http://bit.ly/2WmLNn3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages