വള്ളികുന്നത്ത്‌ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത്‌ 67 പവന്‍ കവര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

വള്ളികുന്നത്ത്‌ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത്‌ 67 പവന്‍ കവര്‍ന്നു

മാവേലിക്കര: വള്ളികുന്നം ഇലിപ്പക്കുളത്ത്‌ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത്‌ 67 പവന്‍ സ്വര്‍ണം കവര്‍ന്നു. ഇലിപ്പക്കുളം ഉപ്പുകണ്ടത്തിന്‌ സമീപം പൂമംഗലത്ത്‌ സദാനന്ദന്റെ വീട്ടിലാണ്‌ കവര്‍ച്ച നടന്നത്‌. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. സദാനന്ദന്റെ മരുമക്കളായ രഞ്‌ജിനി, അതുല്യ എന്നിവരുടെ കിടപ്പുമുറികളില്‍ നിന്നാണ്‌ ആഭരണങ്ങള്‍ കവര്‍ന്നത്‌.
സഹോദരന്റെ മരണത്തെത്തുടര്‍ന്നു സദാനന്ദനും കുടുംബവും അവിടേക്കു പോയ സമയത്താണു കവര്‍ച്ച നടന്നത്‌. വീടിന്റെ മുന്‍വശത്തെ കതകിന്റെ പൂട്ട്‌ തകര്‍ത്തു വീടിനുള്ളില്‍ കയറിയ മോഷ്‌ടാക്കള്‍ കിടപ്പുമുറികളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവരുകയായിരുന്നു. ഇന്നലെ രാവിലെയോടെ ഇവരുടെ ബന്ധു ഹരികുമാര്‍ കാര്‍ എടുക്കാനായി സമീപവീട്ടില്‍ നല്‍കിയിരുന്ന വീടിന്റെ താക്കോല്‍ വാങ്ങി തുറക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ പൂട്ട്‌ പൊളിച്ചിട്ടുള്ള വിവരം മനസിലായത്‌. ഉടന്‍ ബന്ധുക്കളെയും പോലീസിനെയും വിവരം അറിയിച്ചു. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരുമെത്തി തെളിവുകള്‍ ശേഖരിച്ചു. കര്‍ഷകനായ സദാനന്ദന്റെ മൂത്ത മകന്‍ സന്തോഷ്‌ സൗദിയിലാണ്‌. ഇളയ മകന്‍ പ്രദീപ്‌ അസമില്‍ സൈനികനാണ്‌. ചെങ്ങന്നൂര്‍ ഡി.വൈ.എസ്‌.പി: അനീഷ്‌ വി. കോരയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.



from mangalam.com http://bit.ly/2IcFPej
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages