സ്വര്‍ണക്കടത്ത്‌: മുഖ്യപ്രതി അഡ്വ. ബിജു മോഹന്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

സ്വര്‍ണക്കടത്ത്‌: മുഖ്യപ്രതി അഡ്വ. ബിജു മോഹന്‍ പിടിയില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡി.ആര്‍.ഐ. അറസ്‌റ്റ്‌ ചെയ്‌തു.
വിദേശത്തുനിന്നു സ്വര്‍ണം കേരളത്തിലേക്ക്‌ കടത്താനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ബിജുവായിരുന്നു നേതൃത്വം നല്‍കിയിരുന്നതെന്ന്‌ ഡി.ആര്‍.ഐ. ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ഇന്നലെ രാവിലെ കൊച്ചിയിലെ ഡി.ആര്‍.ഐ. ഓഫീസിലെത്തിയ ബിജുവിനെ ഏഴു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ചോദ്യം ചെയ്യലുമായി ബിജു സഹകരിക്കുന്നില്ലെന്നും പലതിനും വ്യക്‌തമായ ഉത്തരം നല്‍കുന്നില്ലെന്നും ഡി.ആര്‍.ഐ. വ്യക്‌തമാക്കി. അഭിഭാഷകര്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങള്‍മാത്രമാണ്‌ ഉദ്യോഗസ്‌ഥരോട്‌ പറയുന്നത്‌. ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്‌താലേ സ്വര്‍ണക്കടത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്‌തമാകുവെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വൈകിട്ട്‌ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്നു നല്‍കും.
പി.പി.എം. ചെയിന്‍സ്‌ ഉടമ മുഹമ്മദ്‌ അലിക്ക്‌ വേണ്ടിയായിരുന്നു ബിജു കോടികളുടെ സ്വര്‍ണം കടത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്‌. മുഹമ്മദ്‌ അലിയും തിരുവനന്തപുരത്തെ ഷോറൂം മാനേജര്‍ ഹക്കും ഒളിവിലാണ്‌. ഇവരെ പിടികൂടാന്‍ ഡി.ആര്‍.ഐ. ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. സ്വര്‍ണക്കടത്ത്‌ കേസില്‍ ബിജുവിന്റെ ഭാര്യ വിനീതയടക്കമുള്ളവര്‍ നേരത്തെ പിടിയിലായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷംകൊണ്ട്‌ 400 കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ്‌ ഡി.ആര്‍.ഐയുടെ പ്രാഥമിക നിഗമനം. 25 കിലോ സ്വര്‍ണവുമായി തിരുമല സ്വദേശി സുനില്‍, സെറീന എന്നിവരെയും ഡി.ആര്‍.ഐ. പിടികൂടിയിരുന്നു.

വിഷ്‌ണു സോമസുന്ദരത്തിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ പ്രതി വിഷ്‌ണു സോമസുന്ദരത്തിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളി.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി പറഞ്ഞു. അതേസമയം മൂന്നാംപ്രതി കഴക്കൂട്ടം സ്വദേശി വിനീതയ്‌ക്ക്‌ ഇതേ കോടതി ജാമ്യം നല്‍കി. ഇവരില്‍നിന്നും സ്വര്‍ണം കണ്ടെത്തിയില്ലെന്നും ഇവര്‍ക്കു പത്തിലും ആറിലും പഠിക്കുന്ന ചെറിയ കുട്ടികളാണെന്നും അപേക്ഷയില്‍ പറയുന്നു.ഒരു ലക്ഷം രൂപയ്‌ക്ക്‌ തുല്യ തുകയ്‌ക്കുള്ള രണ്ട്‌ ആള്‍ ജാമ്യം, ശനിയാഴ്‌ചകളില്‍ അന്വേഷണ ഉദ്യോഗസ്‌ഥനുമുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്‌, മറ്റു കുറ്റകൃത്യങ്ങള്‍ ചെയ്യരുത്‌, അനുവാദമില്ലാതെ എറണാകുളം ജില്ല വിടരുത്‌, പാസ്‌പോര്‍ട്ട്‌ ഹാജരാക്കണം, ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്നീ വ്യവസ്‌ഥകളിലാണ്‌ ജാമ്യം.



from mangalam.com http://bit.ly/2WmLGI9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages