യു.എ.ഇ. ഡ്രൈവിങ് ക്ലാസുകൾ ഇന്ത്യയിൽനിന്നും പഠിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

യു.എ.ഇ. ഡ്രൈവിങ് ക്ലാസുകൾ ഇന്ത്യയിൽനിന്നും പഠിക്കാം

ദുബായ്: യു.എ.ഇ. ഡ്രൈവിങ് ലൈസൻസിനുള്ള ക്ലാസുകൾ സമീപഭാവിയിൽതന്നെ ഇന്ത്യയിൽനിന്ന്‌ പഠിക്കാൻ അവസരമൊരുങ്ങുന്ന പദ്ധതിക്ക് ധാരണയായി. ക്ലാസുകൾ പൂർത്തിയാക്കി സർട്ടിഫിക്കറ്റുമായി യു.എ.ഇ.യിൽ എത്തുന്നവർക്ക് ഉടൻതന്നെ റോഡ് ടെസ്റ്റിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്.അധികം പണച്ചെലവില്ലാതെ യു.എ.ഇ. ലൈസൻസ് സ്വന്തമാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഗുണം. യു.എ.ഇ. നിയമസംവിധാനങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന ഡ്രൈവിങ് പഠന കേന്ദ്രങ്ങൾ ഉടൻ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം തുടങ്ങും. ഇന്ത്യയിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടും യു.എ.ഇ. യൂത്ത് ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്നാണ് വിപ്ലവകരമായ ഈ പദ്ധതി നടപ്പാക്കുക.താത്പര്യമുള്ളവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കൻ ഇതിലൂടെ സാധിക്കുമെന്ന് നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ സി.ഇ.ഒ.യും എം.ഡി.യുമായ ഡോ. മനീഷ് കുമാർ വ്യക്തമാക്കിയതായി ഒരു ഇംഗ്ലീഷ്‌ മാധ്യമം റിപ്പോർട്ട് ചെയ്തു. എക്സ്പോ 2020 അടക്കമുള്ള വൻ പദ്ധതികളുടെ ഭാഗമായി ഒട്ടേറെ തൊഴിലവസരമാണ് യു.എ.ഇ.യിലുണ്ടാവുക. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരമൊരു യോജിച്ച പ്രവർത്തനത്തിന് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2W8iN1k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages