മാഡ്രിഡ്: യൂറോപ്പിലെ ചാമ്പ്യന്‍ ഫുട്‌ബോള്‍ ക്ലബിനെ ഇന്നറിയാം. മാഡ്രിഡിലെ വാന്‍ഡ മെട്രോപൊളീറ്റാനോയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ ടോട്ടന്‍ഹാം ഹോട്ട്‌സ്പറിനെ നേരിടും.
സോണി പിക്‌ചേഴ്‌സാണ് ഇന്ത്യയില്‍ മത്സരം തത്സമയം കാണിക്കുന്നത്. സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3 ചാനലുകളില്‍ മത്സരം തത്സമയം കാണാം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്കു ശേഷമാണ് ലിവര്‍പൂളും ടോട്ടനവും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണത്തെ റണ്ണര്‍ അപ്പായ ലിവര്‍പൂള്‍ ഇതുവരെ അഞ്ചുവട്ടം ജേതാക്കളായി.
ഇന്റര്‍ മിലാനും റയാല്‍ മാഡ്രിഡും മാത്രമാണ് അവര്‍ക്കു മുന്നിലുള്ളത്. 1984 നു ശേഷം ആദ്യമായാണ് ടോട്ടനം ഏതെങ്കിലും പ്രമുഖ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. ടോട്ടനം 1984 ലെ യുവേഫ കപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഇന്നത്തെ ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ മൈക്കിള്‍ വോം ജനിച്ചിട്ടില്ലായിരുന്നു.
ഈജിപ്‌തുകാരന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പെയുടെ പ്രധാന ആയുധം. ക്രിസ്‌റ്റ്യന്‍ എറിക്‌സണ്‍ ആണു ടോട്ടന്‍ഹാം കോച്ച് മൗറീസിയോ പോച്ചെറ്റിനോയുടെ പ്രതീക്ഷ. 2008 നു ശേഷം ആദ്യമായാണു പ്രീമിയര്‍ ലീഗ് ടീമുകള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ വരുന്നത്. മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ചെല്‍സിയുമാണ് 2008 ല്‍ ഭാഗ്യം പരീക്ഷിച്ചത്. പ്രീമിയര്‍ ലീഗിലെ രണ്ടാംസ്‌ഥാനക്കാരാണു ലിവര്‍പൂള്‍. ഒരു പോയിന്റിന്റെ വ്യത്യാസത്തിലാണു മാഞ്ചസ്‌റ്റര്‍ സിറ്റി ഒന്നാംസ്‌ഥാനക്കാരായത്. നാലാം സ്‌ഥാനക്കാരായാണു ടോട്ടനം സീസണ്‍ അവസാനിപ്പിച്ചത്.
from mangalam.com http://bit.ly/2I59m9C
via IFTTT
No comments:
Post a Comment