പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് കാരോലിന പ്ലിസ്‌കോവ പുറത്തായി. മൂന്നാം റൗണ്ടില്‍ ക്ര?യേഷ്യയുടെ പെട്ര മാര്‍തിച്ചാണു പ്ലിസ്‌കോവയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-3.
റഷ്യയുടെ വെറോണിക കുദെര്‍മെറ്റോവയോ എസ്‌തോണിയയുടെ കായ കാനേപിയോ പ്രീ ക്വാര്‍ട്ടറില്‍ മാര്‍തിച്ചിനെ നേരിടും. പ്ലിസ്‌കോവ തോറ്റതോടെ നവോമി ഒസാക ലോക ഒന്നാം നമ്പര്‍ സ്‌ഥാനം നിലനിര്‍ത്തുമെന്ന് ഉറപ്പായി. മുന്‍ ഒന്നാം നമ്പര്‍ താരമായ പ്ലിസ്‌കോവയ്‌ക്ക് ഒരു ഗ്രാന്‍സ്ലാം കിരീടം ഇന്നും അന്യമാണ്. ലാത്വിയയുടെ അനസ്‌താസിജ സെവാസ്‌റ്റോവയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എലിസ് മെര്‍ട്ടന്‍സിനെയാണ് അനസ്‌താസിജ തോല്‍പ്പിച്ചത്. സ്‌കോര്‍: 6-7 (3), 6-4, 11-9. മൂന്നു മണിക്കൂര്‍ 18 മിനിറ്റ് കൊണ്ടാണു മത്സരം അവസാനിച്ചത്.
from mangalam.com http://bit.ly/2WfygNP
via IFTTT
No comments:
Post a Comment