വാര്‍ണര്‍ ഇന്നിറങ്ങും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 31, 2019

വാര്‍ണര്‍ ഇന്നിറങ്ങും

ബ്രിസ്‌റ്റോള്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം ഇന്ന്‌.
താരതമ്യേന ശിശുക്കളായ അഫ്‌ഗാനിസ്‌ഥാനാണ്‌ ബ്രിസ്‌റ്റോളില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളി. ഈ ലോകകപ്പിലെ ആദ്യ ഡേ/നൈറ്റ്‌ മത്സരമാണിത്‌. കായികക്ഷമത തെളിയിച്ച വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ്‌ വാര്‍ണര്‍ കളിക്കുമെന്നത്‌ ഓസീസിന്റെ കരുത്തു കൂട്ടി. വാര്‍ണറിനും മുന്‍ നായകനും സ്‌റ്റീവ്‌ സ്‌മിത്തിനും ഇതു തിരിച്ചുവരവിന്റെ ലോകകപ്പാണ്‌. പന്ത്‌ ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന്‌ ഇരുവരും വിലക്ക്‌ നേരിടുകയായിരുന്നു. വിലക്ക്‌ കാലാവധി അവസാനിച്ച ശേഷമാണ്‌ വാര്‍ണറും സ്‌മിത്തും ടീമില്‍ തിരിച്ചെത്തിയത്‌. സന്നാഹ മത്സരത്തിനിടെയാണു വാര്‍ണറിനു പരുക്കേറ്റത്‌. ഓപ്പണിങ്‌ ബാറ്റ്‌സ്മാനായ ആരണ്‍ ഫിഞ്ചാണു ടീമിനെ നയിക്കുന്നത്‌. ഒന്നാം നമ്പര്‍ സ്‌പിന്നറും ഓള്‍റൗണ്ടറുമായ റാഷിദ്‌ ഖാനാണ്‌ അഫ്‌ഗാന്റെ കരുത്ത്‌. ബ്രിസ്‌റ്റോളില്‍ വെസ്‌റ്റിന്‍ഡീസും ന്യൂസിലന്‍ഡും തമ്മില്‍ നടന്ന കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ആകെ 750 റണ്‍ പിറന്നിരുന്നു. വിന്‍ഡീസ്‌ മാത്രം 421 റണ്ണെടുത്തു.
കാര്‍ഡിഫില്‍ വൈകിട്ടു മൂന്നു മുതല്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ്‌ ശ്രീലങ്കയെ നേരിടും. പരുക്കിന്റെ പിടിയിലായിരുന്ന ന്യൂസിലന്‍ഡിന്റെ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോം ലാതം ഇന്നു കളിക്കുമെന്നാണു സൂചന. ഇടംകൈയന്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്റ്‌നറിനെയോ ലെഗ്‌ സ്‌പിന്നര്‍ ഇഷ്‌ സോധിയെയോ ഇന്നു കളിപ്പിക്കുമെന്നു നായകന്‍ കെയ്‌ന്‍ വില്യംസണ്‍ പറഞ്ഞു. വെസ്‌റ്റിന്‍ഡീസിനെതിരേ നടന്ന സന്നാഹ മത്സരത്തില്‍ ഒന്‍പത്‌ ഓവറില്‍ 107 റണ്‍ വഴങ്ങിയ പേസര്‍ മാറ്റ്‌ ഹെന്റി ഇന്നു കളിക്കാനിടയില്ല. ടിം സൗത്തിയായിരിക്കും പകരം അന്തിമ ഇലവനില്‍ കളിക്കുക.



from mangalam.com http://bit.ly/2Wfydl7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages