തിരുവനന്തപുരം: പോലീസിലെ പോസ്റ്റൽ വോട്ട് ക്രമക്കേടിനെക്കുറിച്ച് പോലീസിന്റെ ഏജൻസി അന്വേഷിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ടീക്കാറാം മീണ. സംഭവത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി നൽകിയത് നിഷ്പക്ഷ റിപ്പോർട്ടാണെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റൽ ബാലറ്റ് തിരിമറിയിൽ പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. അതിനാലാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ നടപടി വൈകിയതായി തോന്നുന്നില്ല. മനഃപൂർവമായി കാലതാമസം ഉണ്ടായിട്ടില്ല. പോലീസും ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസും തമ്മിൽ നല്ല ബന്ധമാണുള്ളത്. പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ അപാകതയുണ്ട്. സംഭവത്തിൽ പോലീസ് അസോസിയേഷന്റെ പങ്ക് അന്വേഷിക്കണം. അതിനാണ് വിശദമായ റിപ്പോർട്ട് തേടിയത് ഈ സാഹചര്യത്തിലാണെന്നും ടീക്കാറാം മീണ പറഞ്ഞു. പത്തനംതിട്ടയിലെയും തൃശ്ശൂരിലെയും എൽ ഡി എഫ് സ്ഥാനാർഥികളായ വീണാ ജോർജിനും രാജാജി മാത്യു തോമസിനും പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ട് ഒരു മതത്തിന്റെ മേലധ്യക്ഷൻ പ്രസ്താവ നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. content highlights:police postal voting irregularity
from mathrubhumi.latestnews.rssfeed http://bit.ly/2VbeHRg
via
IFTTT
No comments:
Post a Comment