ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നുള്ള പരാതിയുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. ഇതൊരു പരാതിയായി കാണാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി. പൗരത്വവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ തീർപ്പ് വരുന്നത് വരെ വിലക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഏതോ കമ്പനിയാണ് രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് പറഞ്ഞിരിക്കുന്നത്. അങ്ങനെ ഏതെങ്കിലും കമ്പനി പറഞ്ഞത് കൊണ്ട് രാഹുൽ ബ്രിട്ടീഷ് പൗരനാകുമോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇതിനിടെ വാരണാസിയിൽ പത്രിക തള്ളിയത് ചോദ്യം ചെയ്തു സമാജ്വാദി സ്ഥാനാർഥി തേജ് ബഹാദൂർ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് ഈ ഹർജിയും തള്ളിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ ദിവസം ഈ കേസ് പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തുടർന്ന് കമ്മീഷന്റെ വിശദീകരണം ലഭിച്ച ശേഷമാണ് കോടതിയുടെ നടപടി. Content Highlights:Supreme Court dismisses the petition debar Congress President Rahul Gandhi from contest ls polls
from mathrubhumi.latestnews.rssfeed http://bit.ly/308Kiqv
via
IFTTT
No comments:
Post a Comment