സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്സെയാണെന്ന പരാമർശം നടത്തിയ കമൽ ഹാസനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് കമൽ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കമൽ ഹാസൻ ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു. ഉപതിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാൻ അപകടകരമായ തീക്കളിയാണ് കമൽഹാസൻ നടത്തുന്നതെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷ തമിഴ്സൈ സൗന്ദർരാജൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു. വിശ്വരൂപം സിനിമ പ്രദർശിപ്പിക്കാനായില്ലെങ്കിൽ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോൾ താൻ യഥാർഥ ഇന്ത്യ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നതെന്നും സൗന്ദർ രാജൻ ചൂണ്ടിക്കാട്ടി. വെള്ളിത്തിരയിലെ അവസരങ്ങൾ കുറഞ്ഞപ്പോൾ കമൽഹാസൻ രാഷ്ട്രീയത്തിൽ അഭിനയിക്കാനിറങ്ങിയിരിക്കുകയാണെന്നും അവർ പരിഹസിച്ചു. Content Highlights:BJP has demanded the arrest of Kamal Haasan over Godse Comment
from mathrubhumi.latestnews.rssfeed http://bit.ly/2W152kS
via
IFTTT
No comments:
Post a Comment