ജനീവ: നവകേരള നിർമാണത്തിനാണ്സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രളയം സാരമായി ബാധിച്ചകേരളത്തിന്റെ പരിസ്ഥിതി സൗഹാർദ പുനർനിർമാണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ ജനീവയിൽ സംഘടിപ്പിച്ച ലോക പുനർനിർമാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനർനിർമിക്കുകയെന്ന വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രളയത്തിനു മുമ്പുണ്ടായിരുന്നവ പുനഃസ്ഥാപിക്കുകയല്ല, പകരം ഭാവിയിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാൻ പ്രാപ്തമായ കേരളത്തെയാണ് പുനർനിർമിക്കുക. 90 വർഷത്തിനിടെ ശക്തമായ പ്രകൃതിദുരന്തങ്ങളൊന്നും കേരളത്തിന് നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയം സർക്കാരിനും പൊതുസമൂഹത്തിനും വലിയ വെല്ലുവിളി സൃഷ്ടിച്ചു. കേരളത്തെ പ്രളയം രൂക്ഷമായി ബാധിച്ചു. 453 വിലയേറിയ ജീവനുകളാണ് നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം നിശ്ചയദാർഢ്യത്തോടെയാണ് പ്രളയത്തെ നേരിട്ടതെന്നു പറഞ്ഞ മുഖ്യമന്ത്രി മത്സ്യബന്ധനത്തൊഴിലാളികൾ സമയബന്ധിതമായി നടത്തിയ ഇടപെടൽ നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായകമായെന്നും കൂട്ടിച്ചേർത്തു. content highlights:pinarayi vijayan at world reconstruction conference
from mathrubhumi.latestnews.rssfeed http://bit.ly/2YpSbX6
via
IFTTT
No comments:
Post a Comment