കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ ഭാര്യയേയും മകനേയും തീ കൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം ചെങ്ങര കീച്ചേരിച്ചാലില്‍ ബിന്ദു(29), ഒന്നര വയസുളള മകന്‍ ശ്രീഹരി എന്നിവരാണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല വരാണാട് തോപ്പുവെളി പി.സജി(40) ആണ് ഇരുവരെയും തീ കൊളുത്തി കൊലപ്പെടുത്തിയതിനു ശേഷം തൂങ്ങിമരിച്ചത്. ഹോട്ടല്‍ ജീവനക്കാരനാണ് സജി.ഭാര്യമാതാവിന് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഇവരെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സര്‍വകലാശാല ക്യാംപസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു സംഭവം. ഒന്നര മാസം മുമ്പാണ് ഇവര്‍ കുടുംബസമ്മേതം ഇവിടെ താമസത്തിനെത്തിയത്. ബിന്ദുവും മകനും ഉറങ്ങിക്കിടന്നപ്പോഴ്ാണ് സജി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമറുിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു.
പൊള്ളലേറ്റു പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയതും പോലീസില്‍ വിവരമറിയിച്ചതും. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണ് സജി കൃത്യം ചെയ്തതെന്നാണ് നിഗമനം. സജിയും ബിന്ദുവും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
from mangalam.com http://bit.ly/2Y7BteJ
via IFTTT
No comments:
Post a Comment