ചില്ലറയെച്ചൊല്ലി തര്‍ക്കം; കടയുടമയുടെ ഭാര്യയ്‌ക്ക് വെട്ടേറ്റു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

ചില്ലറയെച്ചൊല്ലി തര്‍ക്കം; കടയുടമയുടെ ഭാര്യയ്‌ക്ക് വെട്ടേറ്റു

ആലപ്പുഴ: ചില്ലറയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കടയുമടയുടെ ഭാര്യയ്‌ക്കു വെട്ടേറ്റു. കളര്‍കോട്‌ പഴയനടക്കാവ്‌ റോഡില്‍ ദേവസ്വം പറമ്പ്‌ അമ്മൂസില്‍ ബാലു മേനോന്റെ ഭാര്യ സരസ്വതി (47) ക്കാണു പരുക്കേറ്റത്‌. സംഭവത്തില്‍ വാടയ്‌ക്കല്‍ തൈപ്പറമ്പില്‍ മണിയപ്പ (66)നെ പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. 15 വര്‍ഷം മുമ്പ്‌് പിതാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ മണിയപ്പന്‍ ശിക്ഷ കഴിഞ്ഞ്‌ പുറത്തിറങ്ങിയതാണ്‌.
ഇന്നലെ രാവിലെ 9.30 നായിരുന്നു സംഭവം. പഴനടക്കാവ്‌ റോഡില്‍ ബാലു മേനോന്‍ നടത്തുന്ന ചായക്കടയില്‍നിന്ന്‌ മണിയപ്പന്‍ ഭക്ഷണം വാങ്ങി 500 രൂപ നല്‍കി ബാക്കിത്തുക കൈപ്പറ്റിയിരുന്നു. അല്‍പ്പസമയം കഴിഞ്ഞ്‌ മടങ്ങിയെത്തിയ ഇയാള്‍ ബാക്കിപ്പണം നല്‍കിയില്ലെന്നാരോപിച്ച്‌ സരസ്വതിയെ വെട്ടുകയായിരുന്നു. തലയ്‌ക്കു പരുക്കേറ്റ സരസ്വതിയെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയില്‍ ആറു തുന്നലുണ്ട്‌. സംഭവസ്‌ഥലത്തുനിന്നു കടക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടികൂടി പോലീസിനു കൈമാറി. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.



from mangalam.com http://bit.ly/2H4nfpA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages