രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് 'നമ്പര്‍ 1' അഴിമതിക്കാരനായി: രാഹുല്‍ ഗാന്ധിയോട് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് 'നമ്പര്‍ 1' അഴിമതിക്കാരനായി: രാഹുല്‍ ഗാന്ധിയോട് പ്രധാനമന്ത്രി മോഡി

ലക്‌നൗ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനായിരുന്നുവെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പുതിയ ആക്രമണം അഴിച്ചു വിടുന്നതിനിടെയാണ് രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് അഴിമതിക്കാരനായിരുന്നുവെന്ന് മോഡി ആരോപണം ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുന്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം മോഡി നടത്തിയത്.

പ്രധാനമന്ത്രിയുടെ പ്രതിഛായ തകര്‍ക്കുക എന്നത് മാത്രമാണ് രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യമെന്ന് മോഡി ആഞ്ഞടിച്ചു. റഫാലെ ഇടപാടില്‍ മോഡിക്കെതിരെ നിരന്തര ആരോപണം രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്നതിനിടെയാണ് മോഡി തിരിഞ്ഞ് ആക്രമിച്ചിരിക്കുന്നത്.

താങ്കളുടെ പിതാവ് മുഖസ്തുതിക്കാര്‍ക്ക് മുന്നില്‍ 'മിസ്റ്റര്‍ ക്ലീന്‍' ആയിരിക്കാം. എന്നാല്‍ ജീവിതം അവസാനിക്കുമ്പോള്‍ അദേഹം നമ്പര്‍ 1 ഭ്രഷ്ടാചാരി( അഴിമതിക്കാരന്‍) ആയിരുന്നുവെന്നാണ് റാലിയില്‍ മോഡിയുടെ വാക്കുകള്‍. 80 കളില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പിടിച്ചുലച്ച ബോഫേഴ്‌സ് കേസ് പ്രതിപാദിച്ചാണ് മോഡി ആരോപണം ഉയര്‍ത്തിയത്. സ്വീഡനില്‍ നിന്ന് ഇന്ത്യയ്ക്ക് വെടിക്കോപ്പുകള്‍ വാങ്ങാന്‍ സ്വീഡിഷ് നിര്‍മ്മാണ കമ്പനിയായ ബോഫേഴ്‌സില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നായിരുന്നു ാരോപണം. എന്നാല്‍ രാജീവ് ഗാന്ധിക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

പ്രതിഛായ തകര്‍ത്ത് തന്നെ ചെറുതാക്കി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം ദുര്‍ബലവും അസ്ഥിരവുമായ സര്‍ക്കാര്‍ രൂപീകരിക്കലാണ് അവരുടെ ലക്ഷ്യമെന്ന് മോഡി തുറന്നടിച്ചു.



from mangalam.com http://bit.ly/2H2Gj7s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages