തൊടുപുഴ: കെ.എം മാണിയുടെ വിയോഗത്തോടെ അസ്വാരസ്യം മൂര്‍ച്ഛിച്ച കേരള കോണ്‍ഗ്രസില്‍ ആധിപത്യം ഉറപ്പിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്‍മാന്‍ താന്‍ തന്നെയാണ്. ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സമവായത്തിലൂടെയാണ്. ജോസ് കെ.മാണി വര്‍ക്കിംഗ് ചെയര്‍മാനാകുമെന്ന് ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു.
സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷന്‍ മരിച്ചാല്‍ ഡെപ്യൂട്ടി ലീഡര്‍ക്കാണ് നേതൃസ്ഥാനം.
സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല. അതിനുള്ള സാഹചര്യം നിലവിലല്ല. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ പ്രത്യേക സാഹചര്യമുണ്ടാവണം് സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് പറയുന്നവര്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണമെന്നും ജോസഫ് പറഞ്ഞു.
from mangalam.com http://bit.ly/2LYIRIc
via IFTTT
No comments:
Post a Comment