ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന്കാണിച്ച് പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനോട് ബി.ജെ.പി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിലെ ചില എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശ് പിടിക്കാനുള്ള തന്ത്രവുമായി ബി.ജെ.പി രംഗത്തെത്തിയത്.
230 അംഗ നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിന് 114 അംഗങ്ങളുടെ പിന്തുണയാണുള്ളത്. നാല് സ്വതന്ത്രന്മാരും രണ്ട് ബി.എസ്.പി, ഒരു സമാജ്‌വാദി അംഗവും പിന്തുണയ്ക്കുന്നുണ്ട്. ബി.ജെ.പിക്ക് 109 എം.എല്‍.എമാരാണ് നിയമസഭയിലുള്ളത്.
മധ്യപ്രദേശില്‍ സര്‍ക്കാരിനു നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് അടുത്തനാളില്‍ മായാവതി പറഞ്ഞിരുന്നു. ഗുണ മണ്ഡലത്തിലെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഇവരെ പ്രകോപിപ്പിച്ചത്. സമയമാവുമ്പോള്‍ കോണ്‍ഗ്രസ് വലിയ വില കൊടുക്കേണ്ടിവരുമെന്ന് മായാവതി ഭീഷണിപ്പെടുത്തിയിരുന്നു.
from mangalam.com http://bit.ly/2HDBsZr
via IFTTT
No comments:
Post a Comment