താജിക്കിസ്ഥാന്‍ ജയിലില്‍ ഐ.എസ് ആക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 20, 2019

താജിക്കിസ്ഥാന്‍ ജയിലില്‍ ഐ.എസ് ആക്രമണം; 32 പേര്‍ കൊല്ലപ്പെട്ടു

ദക്ഷണ്‍ബെ: മധേ ഏഷ്യന്‍ രാജ്യമായ തജിക്കിസ്ഥാനില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരമായ വഖ്ദത്തിലെ അതീവ സുരക്ഷയുള്ള ജയിലിലാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. 29 തടവുകാരും മൂന്ന് ജീവനക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

1500 ഓളം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിലാണ് ആക്രമണമുണ്ടായത്. ജയിലിലുണ്ടായിരുന്ന ഐ.എസ് തീവ്രവാദികള്‍ തന്നെയാണ് ആക്രമണത്തിന് തുടക്കമിട്ടത്. കത്തികൊണ്ട് മൂന്ന് തടവുകാരെയും അഞ്ച് സഹതടവുകാരെയും ഇവര്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഇതോടെ അക്രമികളെ അടിച്ചമര്‍ത്താന്‍ സുരക്ഷാസേന നടത്തിയ വെടിവയ്പിലാണ് മറ്റു തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.

താജിക്കിസ്ഥാനിലെ മറ്റൊരു ജയിലിലുണ്ടായ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു.



from mangalam.com http://bit.ly/2W6Pz2X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages