കൊച്ചി: ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ക്രൈസ്തവർ നേരിടുന്ന ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. 29 ന് കൊച്ചി മദർ തെരേസ സ്ക്വയറിൽ ശ്രീലങ്കൻ സ്ഫോടനത്തിൽ കൊല്ലപ്പട്ടവരുടെ ചിത്രങ്ങൾ വെച്ച് പ്രാർഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തീയ വിശ്വാസം അനുസരിച്ച് 40 ാം ദിവസമാണ് മരിച്ചവരുടെസ്വർഗാരോഹണം നടക്കേണ്ടത്. ആ സങ്കൽപ്പത്തിൽ നിന്നുകൊണ്ടാണ് ന്യൂനപക്ഷ മോർച്ച ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ പേര് ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ ക്രൈസ്തവ കൂട്ടായ്മ രൂപീകരിക്കാൻ ബിജെപി തീരുമാനിച്ചുവെന്ന വാർത്തകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ നടന്ന ന്യൂനപക്ഷമോർച്ച സംസ്ഥാന സമ്മേളനത്തിന് ശേഷമാണ് ശ്രീധരൻ പിള്ള ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. Content Highlights:BJP, Christian Forum, Sreedharan Pillai
from mathrubhumi.latestnews.rssfeed http://bit.ly/2YqPp3V
via
IFTTT
No comments:
Post a Comment