2002ല്‍ അദ്വാനി എതിര്‍ത്തില്ലായിരുന്നെങ്കില്‍ വാജ്‌പേയ് മോദിയെ പുറത്താക്കുമായിരുന്നു; തുറന്ന് പറഞ്ഞ് യശ്വന്ത് സിന്‍ഹ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

2002ല്‍ അദ്വാനി എതിര്‍ത്തില്ലായിരുന്നെങ്കില്‍ വാജ്‌പേയ് മോദിയെ പുറത്താക്കുമായിരുന്നു; തുറന്ന് പറഞ്ഞ് യശ്വന്ത് സിന്‍ഹ

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പെയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ഗുജറാത്തിലെ ഗോധ്ര കലാപത്തിന് ശേഷം മുഖ്യമന്ത്രിയായിരുന്ന മോദിയെ പുറത്താക്കാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പെയി തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ച് മോദി രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുജറാത്തില്ലെ സര്‍ക്കാര്‍ പിരിച്ചുവിടാനും അദ്ദേഹം തയ്യാറായിരുന്നതായും യശ്വന്ത് സിന്‍ഹ വ്യക്തമാക്കുന്നു.

2002ല്‍ ഗോവയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതിയില്‍ ഈ തീരുമാനം വാജ്‌പെയ് അറിയിച്ചു. എന്നാല്‍ അദ്വാനി ഇടപെട്ടതോടെ വിജ്‌പെയുടെ തീരുമാനത്തെ മാറ്റിമറിയ്ക്കുകയായിരുന്നു. ''എനിക്ക് കിട്ടിയ വിവരമനുസരിച്ച് അന്ന് വാജ്പേയിയുടെ തീരുമാനത്തെ അദ്വാനി രൂക്ഷമായി എതിര്‍ത്തു. ഗുജറാത്തിലെ മോദിസര്‍ക്കാരിനെ പിരിച്ചുവിട്ടാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വാജ്പേയിക്ക് തന്റെ തീരുമാനം പിന്‍വലിക്കേണ്ടി വന്നത്.'' മുന്‍ കേന്ദ്രമന്ത്രി കൂടിയായ യശ്വന്ത് സിന്‍ഹ പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ അപകീര്‍ത്തി പ്രസ്താവനകളെയും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. രാജീവ് ഗാന്ധി ഐ.എന്‍.എസ് വിരാടിനെ സ്വകാര്യ ടാക്‌സിയാക്കിയെന്ന മോദിയുടെ പ്രസ്താവന ഒരു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.



from mangalam.com http://bit.ly/2Je00eO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages