ചൂര്‍ണിക്കര വ്യാജരേഖ; റവന്യൂ ജീവനക്കാരന് നല്‍കിയത് 30,000 രൂപ; മുന്‍പും വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

ചൂര്‍ണിക്കര വ്യാജരേഖ; റവന്യൂ ജീവനക്കാരന് നല്‍കിയത് 30,000 രൂപ; മുന്‍പും വ്യാജരേഖയുണ്ടാക്കാന്‍ കൂട്ടുനിന്നുവെന്ന് സൂചന

കൊച്ചി: ചൂര്‍ണിക്കരയില്‍ വ്യാജരേഖ ചമച്ച് നിലം കരഭൂമിയാക്കി മാറ്റി വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ ഇടനിലക്കാരന്‍ അബുവില്‍ നിന്ന് റവന്യൂ ജീവനക്കാരനായ അരുണ്‍ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി. 30,000 രൂപയാണ് അരുണ്‍ വാങ്ങിയത്. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഓഫീസിലെ €ാര്‍ക്കാണ് അരുണ്‍. ഇയാളെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇടനിലക്കാരന്‍ അബു ഒരു ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വ്യാജരേഖ ചമയ്ക്കാന്‍ സഹായം തേടിയത്. ലാന്‍ഡ് റവന്യൂ ഓഫീസറുടെ വ്യാജ ഉത്തരവ് അബു കൈകൊണ്ട് എഴുതി ഡിടിപി സെന്ററര്‍ വഴി വ്യാജരേഖ ഉണ്ടാക്കുകയായിരുന്നു. വ്യാജ ഉത്തരവ് തയ്യാറാക്കിയത് തിരുവനന്തപുരത്തെ ഡിടിപി സെന്ററില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്.

ഇരുവരും ചേര്‍ന്ന് മുന്‍പും വ്യാജരേഖയുണ്ടാക്കി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഇടനിലക്കാരന്‍ അബുവിനെയും അരുണിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയാണ്.

ചൂര്‍ണിക്കാരയില്‍ 25 സെന്റ് നിലം കരഭൂമിയാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് കേസ്. ഹംസ എന്നയാള്‍ക്കു വേണ്ടിയാണ് വ്യാജരേഖ ഉണ്ടാക്കിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതിനായി ഇടനിലക്കാരന് ഏഴുലക്ഷം രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം ഹംസ ഉടമ പറഞ്ഞിരുന്നു. ഇതില്‍ രണ്ടു ലക്ഷം രൂപ പണമായും ബാക്കി തുകയ്ക്ക് ചെക്കുമാണ് നല്‍കിയത്.



from mangalam.com http://bit.ly/2Vira5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages