ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും 26 ഓളം ഇസ്ലാമിക പുരോഹിതര്‍ കേന്ദ്ര ഇന്‍ലിജന്‍സിന്റെ നിരീക്ഷണത്തിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍, ഒരു കേസിലും പ്രതിയായവരല്ല ഐബി നിരീക്ഷിക്കുന്നതെന്നും ഭീകരവാദപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യത്തെ ഐഎസ് വേരുകളെക്കുറിച്ച് അന്വേഷിക്കുന്ന ഇത്തരത്തില്‍ പട്ടിക തയ്യാറാക്കി രഹസ്യാന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.
സ്ഥിരമായി വര്‍ഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ലാസുകള്‍ എടുക്കുന്ന ഇവര്‍ ജിഹാദി ലേഖനങ്ങള്‍ തയ്യാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരിഅത്ത് നിയമം യുവാക്കള്‍ക്കിടയില്‍ അടിച്ചേല്‍പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പട്ടികയില്‍ ഇടംപിടിച്ചവര്‍ വിശുദ്ധയുദ്ധത്തെയും ജിഹാദിയേയും പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തില്‍ അല്‍ഖായ്ദ, ഇറാഖിലെയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ് ആഗോളഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരുണ്ടെന്നും സൂചനകളുണ്ട്.
ശ്രീലങ്കന്‍ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഹ്രാന്‍ ബിന്‍ ഹാഷിം മൗലവി കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചിലര്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു.
from mangalam.com http://bit.ly/2VVdiTC
via IFTTT
No comments:
Post a Comment