യുദ്ധമുഖത്തെ 'മുന്നണിപ്പോരാളി'; അപ്പാഷെ ഹെലികോപ്റ്ററുകളും ഇന്ത്യയ്ക്ക് സ്വന്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 11, 2019

യുദ്ധമുഖത്തെ 'മുന്നണിപ്പോരാളി'; അപ്പാഷെ ഹെലികോപ്റ്ററുകളും ഇന്ത്യയ്ക്ക് സ്വന്തം

അരിസോണ: യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളികളിലൊന്നായ അപ്പാഷെ ഹെലികോപ്റ്ററുകൾ ഇന്ത്യയ്ക്കും സ്വന്തമാകുന്നു. വ്യോമസേനയ്ക്ക് വേണ്ടി ഇന്ത്യ വാങ്ങുന്ന 22 ഹെലികോപറ്ററുകളിൽ ആദ്യത്തേത് ഇന്ത്യയ്ക്ക് കൈമാറി. യുഎസ് ആയുധ നിർമാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റർ നിർമിക്കുന്നത്. അരിസോണയിലെ ബോയിങ് കേന്ദ്രത്തിൽ വെച്ച് ഹെലികോപറ്റർ വ്യോമസേനയ്ക്ക് ഔദ്യോഗികമായി കൈമാറി. ഇതിന്റെ വിവരങ്ങൾ വ്യോമസേന ട്വീറ്റ് ചെയ്തിട്ടുണ്ട്. വ്യോമസേനയെ പ്രതിനിധീകരിച്ച് എയർ മാർഷൽ എ.എസ് ബുടോളയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിസോണയിലെത്തിയത്. ചടങ്ങിൽ യുഎസ് സർക്കാർ പ്രതിനിധികളും പങ്കെടുത്തു. #ApacheInduction: First AH-64E (I) Apache Guardian helicopter was formally handed over to the IAF at Boeing production facility in Mesa, Arizona, USA on 10 May 19. Air Mshl AS Butola, represented the IAF & accepted the first Apache in a ceremony at Boeing production facility. pic.twitter.com/FzA0IfRine — Indian Air Force (@IAF_MCC) May 11, 2019 2015 സെപ്റ്റംബറിലായിരുന്നു വ്യോമസേന 22 അപ്പാഷെ ഹെലികോപ്റ്ററിനായി ബോയിങ്ങുമായി കരാർ ഒപ്പുവെച്ചത്. ഇതിൽ ആദ്യത്തെ ബാച്ച് ഹെലികോപ്റ്ററുകൾ ജൂലൈയിൽ ഇന്ത്യയിലെത്തും. ഹെലികോപ്റ്റർ പറത്താൻ വ്യോമസേന അംഗങ്ങളിൽ തിരഞ്ഞെടുത്തവർക്ക് യുഎസ് സൈന്യം പരിശീലനം നൽകുന്നുണ്ട്. പരിശീലനം നേടുന്ന ഇവരാകും വ്യോമസേനയുടെ അപ്പാഷെ വിങ് കൈകാര്യം ചെയ്യുക. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ, കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാൻ ഹെലികോപ്റ്ററിന് സാധിക്കും. അപ്പാഷെ ഗാർഡിയൻ എ.എച്ച്-64 E(1) എന്നാണ് ഹെലികോപറ്ററിന്റെ മുഴുവൻ പേര്. സേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. മലനിരകളിലെ വ്യോമസേനാ ദൗത്യങ്ങൾക്ക് ഇവ സേനയെ സഹായിക്കും. കൂടുതൽ സൈനികരെയും ആയുധങ്ങളെയും ഇന്ധനവുമൊക്കെ വളരെ പെട്ടെന്ന് യുദ്ധമുഖത്തേക്കെത്തിക്കാൻ സഹായിക്കുന്ന ചിനൂക് ഹെലികോപ്റ്ററുകൾ വ്യോമസേന ബോയിങ്ങിൽ നിന്ന് നേരത്തെ വാങ്ങിയിരുന്നു. Content Highlights:IAF, Apache Guardian helicopter,Boeing, US


from mathrubhumi.latestnews.rssfeed http://bit.ly/2LADzCE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages