തലശ്ശേരി: വി. മുരളീധരൻ കേന്ദ്രമന്ത്രിയാകുന്നു എന്നറിഞ്ഞതോടെ ജന്മനാടായ തലശ്ശേരിയിലും തറവാട് വീട്ടിലും ആഹ്ളാദം പടർന്നു. എരഞ്ഞോളി വാടിയിൽപീടികയിലാണ് മുരളീധരൻ ജനിച്ചുവളർന്ന തറവാട് വീട്. മുരളീനിവാസിൽ ഇപ്പോൾ താമസിക്കുന്നത് സഹോദരി മോദിനിയും കുടുംബവും. മന്ത്രി പദവിയിൽ സന്തോഷമെന്ന് ഒറ്റവാക്കിൽ പറയാനാണ് സഹോദരി മോദിനിക്ക് ഇഷ്ടം. എന്നാൽ പദവി യാദൃച്ഛികമായി വീണു കിട്ടിയതല്ലെന്ന് മോദിനിയുടെ ഭർത്താവ് ബേബി പറഞ്ഞു. അർഹതയ്ക്കുള്ള അംഗീകാരമാണ് മുരളീധരന്റെ മന്ത്രിസ്ഥാനം. വിദ്യാർഥിപ്രസ്ഥാനകാലം മുതലുള്ള മുരളീധരന്റെ പ്രവർത്തന പാരമ്പര്യം അദ്ദേഹം അനുസ്മരിച്ചു. മോദിനിയും ബേബിയും മകൾ ശ്രീലക്ഷ്മിയുമാണ് തറവാട് വീട്ടിലുള്ളത്. മുരളീധരന്റെ മറ്റു സഹോദരങ്ങൾ സമീപത്തായി വീടെടുത്ത് താമസിക്കുകയാണ്. മുരളീധരൻ നാട്ടിൽ വരുന്നത് അപൂർവമാണെന്ന് ബേബി പറഞ്ഞു. അമ്മയുടെ ശ്രാദ്ധത്തിന് എല്ലാ കൊല്ലവും എത്തും. ബലിയിടും. മൂന്നുമാസം മുമ്പ് വീട്ടിൽ വന്നിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽനിന്ന് ബേബിക്ക് ഫോൺ വന്നിരുന്നു. അപ്പോൾ സംസാരിക്കാൻ കഴിഞ്ഞില്ല്ല. അതിനുശേഷം ഡൽഹിയിൽനിന്ന് ബേബിയെ വിളിച്ചിരുന്നു. സൂര്യാഫൗണ്ടേഷൻ മാനേജറായ ബേബി ഇത്തവണ തിരഞ്ഞെടുപ്പിന്റെ കോ-ഓർഡിനേറ്റർ കൂടിയായിരുന്നു. മുരളീധരന്റെ സഹോദരൻ വി.വി. പ്രദീപ് കുമാർ താമസിക്കുന്നത് കുടക്കളത്താണ്. ഇവിടെ നവനീതത്തിലും സന്തോഷത്തിലാണ്. തലശ്ശേരി സപ്ലൈ ഓഫീസ് ജീവനക്കാരനാണ് പ്രദീപ്. ഭാര്യ വി.കെ. അജിതയും മക്കളായ വി.പി. നവനീത്, സ്വേത എന്നിവരാണ് ഇവിടെ താമസം. മുരളീധരന്റെ അമ്മ മരിച്ചത് ഈ വീട്ടിൽവെച്ചായിരുന്നു. മുരളീധരന് മൂന്നു സഹോദരങ്ങളാണ്. അധ്യാപകനായിരുന്ന സഹോദരൻ വി.വി. ദിനേശൻ കായലോടാണ് താമസം. പരേതരായ വണ്ണത്താൻ വീട്ടിൽ ഗോപാലന്റെയും വെള്ളാംവെള്ളി ദേവകിയുടെയും മകനാണ് മുരളീധരൻ. തലവിധി മാറ്റിയ കേസ് ഗവ. ബ്രണ്ണൻ കോളേജിൽ ബിരുദ പഠനത്തിനുശേഷം മുരളീധരൻ കണ്ണൂർ ജില്ലാ വ്യവസായ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. അതിനുശേഷം ഒരു കേസിൽ ആളുമാറി മുരളീധരൻ പ്രതിയായി. രാഷ്ട്രീയ എതിരാളികൾ ബോധപൂർവം കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ അഭിപ്രായം. മറ്റൊരു മുരളീധരനുപകരം വി. മുരളീധരനെ കേസിൽ പ്രതിയാക്കി. ഇതോടെ ജോലിയിൽനിന്ന് സസ്പെൻഷൻ. കേസിൽ പ്രതിയായപ്പോൾ വീട്ടിൽനിന്നാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ആർ.എസ്.എസ്. സംസ്ഥാന സഹസമ്പർക്ക പ്രമുഖ് പി.പി. സുരേഷ്ബാബു അനുസ്മരിച്ചു. പിന്നിട് കേസിൽനിന്ന് ഒഴിവായെങ്കിലും രാഷ്ട്രീയത്തിലേക്ക് വീണ്ടുമെത്തുന്നതിന് കേസ് നിമിത്തമായിമായി. അന്നത്തെ കേസാണ് മുരളീധരനെ ഇന്നത്തെ നിലയിൽ എത്തിച്ചതെന്ന് ബേബി പറഞ്ഞു. ആർ.എസ്.എസ്. പ്രചാരകനെന്ന നിലയിൽ ദീർഘകാലം എ.ബി.വി.പി. സംസ്ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. തലശ്ശേരി സെയ്ന്റ് ജോസഫ്സ് ഹൈസ്കൂൾ, തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. Content Highlights:V Muralieedharan, Thalassery, BJP, Family
from mathrubhumi.latestnews.rssfeed http://bit.ly/2EMhcnT
via
IFTTT
No comments:
Post a Comment