രണ്ടാം മോദി സർക്കാർ അധികാരമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയംനേടി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്രമോദി സർക്കാരിലെ കേന്ദ്രമന്ത്രിമാർ ഇവരാണ്. 24 കാബിനറ്റ് മന്ത്രിമാർ td {vertical-align: middle !important;} .minister {text-align: center; font-weight: bold; color: #ca7b00;} രാജ്നാഥ് സിങ് കഴിഞ്ഞ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തു. നിലവിൽ ലഖ്നൗവിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. നേരത്തെ വാജ്പേയി സർക്കാരിൽ കാർഷിക വകുപ്പ് മന്ത്രിയായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും ബിജെപി ദേശീയ അധ്യക്ഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അമിത് ഷാ ബിജെപി ദേശീയ അധ്യക്ഷൻ. കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖം. ഇത്തവണ ഗുജറാത്തിലെ ഗാന്ധി നഗറിൽ നിന്ന് ലോക്സഭയിലേക്കെത്തി. നിതിൻ ഗഡ്കരി കഴിഞ്ഞ മന്ത്രിസഭയിൽ ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. മഹാരാഷ്ട്ര സ്വദേശി. ജലസേചനം, നദീ വികസനം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ നാഗ്പുരിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. സദാനന്ദ ഗൗഡ കഴിഞ്ഞ മന്ത്രിസഭയിൽ രാസവസ്തുക്കൾ-വളം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. സ്റ്റാസ്റ്റിക്കൽ പ്രോഗ്രാം, നിയമമന്ത്രാലയം, റെയിൽവേ എന്നിവയുടേയും ചുമതല വഹിച്ചിട്ടുണ്ട്. ബെംഗളൂരു നോർത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. നിർമല സീതാരാമൻ കഴിഞ്ഞ മന്ത്രിസഭയിൽ പ്രതിരോധ വകുപ്പ് മന്ത്രി. വ്യവസായ-വാണിജ്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയാണ്. കർണാടകയിൽ നിന്നുള്ള രാജ്യസഭാ അംഗം. രാം വിലാസ് പാസ്വാൻ എൻഡിഎ സഖ്യ കക്ഷിയായ ലോക് ജനശക്തി പാർട്ടിയുടെ അധ്യക്ഷൻ, കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയായിരുന്നു. നരേന്ദ്ര സിങ് തോമർ കഴിഞ്ഞ മന്ത്രിസഭയിൽ ഗ്രാമ വികസനം, പഞ്ചായത്തിരാജ് വകുപ്പും പാർലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഗ്വാളിയാർ സ്വദേശി. മൊറീന മണ്ഡലത്തിൽ നിന്നാണ് ലോകസഭയിലേക്ക് തിരഞ്ഞെടുത്തത്. രവിശങ്കർ പ്രസാദ് കഴിഞ്ഞ മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രിയായിരുന്നു. ഇത്തവണ ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. മാനവിഭവ ശേഷി വകുപ്പ്, ടെക്സ്റ്റൈൽസ്, വാർത്ത വിനിമയം തുടങ്ങിയ വകുപ്പുകളും കഴിഞ്ഞ സർക്കാരിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഹർസിമ്രത് കൗർ ബാദൽ എൻഡിഎ സഖ്യ കക്ഷിയായ ശിരോമണി അകാലിദൾ എംപിയാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. പഞ്ചാബിലെ ഭാതിന്ദ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. തവാർ ചന്ദ് ഗെഹ്ലോത് കഴിഞ്ഞ സർക്കാരിൽ സാമൂഹി നീതി-ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. സുബ്രഹ്മണ്യം ജയശങ്കർ കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖം, മുൻ വിദേശകാര്യ സെക്രട്ടറിയാണ്. 2014-15 കാഘട്ടത്തിൽ യുഎസ്എയിലും 2009-13 കാലഘട്ടത്തിൽ ചൈനയിലും 2001-04 കാലഘട്ടത്തിൽ ചെക്ക് റിപ്പബ്ലിക്കിലും ഇന്ത്യൻ സ്ഥാനപതിയായി സേവനമനുഷഠിച്ചിട്ടുണ്ട്. രമേശ് പൊഖ്റിയാൽ നിഷാങ്ക് കേന്ദ്ര മന്ത്രിസഭയിലെ പുതുമുഖം. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയാണ്. നിലവിൽ ഹർദ്വാറിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. അർജുൻ മുണ്ട കേന്ദ്ര മന്ത്രിസഭയിലേക്ക് ആദ്യം. രണ്ട് തവണ ജാർഖണ്ഡ് മുഖ്യമന്ത്രി ആയിട്ടുണ്ട്. ഖുന്തി ലോക്സഭാ മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്മൃതി ഇറാനി കഴിഞ്ഞ മന്ത്രിസഭയിൽ ടെക്സ്റ്റൈൽസ്, വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ചുമതലയായിരുന്നു. മാനവ വിഭവശേഷി വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഡൽഹി സ്വദേശിയാണ്. നിലവിൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള ലോക്സഭാ അംഗം. അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയാണ് പരാജയപ്പെടുത്തിയത്. ഡോ.ഹർഷവർധൻ കഴിഞ്ഞ സർക്കാരിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു. പരിസ്ഥതി, വനം, കാലാവസ്ഥ മാറ്റം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും വഹിച്ചിരുന്നു. ഡൽഹിയിലെ ചാന്ദ്നിചൗക്കിൽ നിന്നുള്ള എംപിയാണ്. പ്രകാശ് ജാവദേക്കർ കഴിഞ്ഞ മന്ത്രിസഭയിൽ മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്നു. പരിസ്ഥതി, വനം, കാലാവസ്ഥ മാറ്റം എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും ഊർജ്ജ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പിയൂഷ് ഗോയൽ കഴിഞ്ഞ മന്ത്രിസഭയിൽ റെയിൽവേ, കൽക്കരി വകുപ്പ് മന്ത്രിയായിരുന്നു. അരുൺ ജെയ്റ്റ്ലിയുടെ അഭാവത്തിൽ ധനകാര്യന്ത്രാലയത്തിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശി. മഹാരാഷ്ട്രയിൽ നിന്ന് തന്നെയുള്ള രാജ്യസഭാംഗം. ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ മന്ത്രിസഭയിൽ പെട്രോളിയം, പ്രകൃതി വാതക വകുപ്പ് മന്ത്രിയായിരുന്നു. ഒഡീഷ സ്വദേശി. നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ്. മുഖ്താർ അബ്ബാസ് നഖ്വി കഴിഞ്ഞ മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രി, ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശിയാണ്. 2016-മുതൽ ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭാ അംഗം. പ്രഹ്ലാദ് ജോഷി കേന്ദ്ര മന്ത്രിസഭയിലേക്ക് ഇതാദ്യം. കർണാടക മുൻ ബിജെപി അധ്യക്ഷനാണ്. കർണാടകയിലെ ധർവാദ് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് ജയിച്ചത്. മഹേന്ദ്രനാഥ് പാണ്ഡെ കഴിഞ്ഞ സർക്കാരിൽ മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയായിരുന്നു. ബിജെപി ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ കൂടിയാണ്. ചന്ദൗലി ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്. അരവിന്ദ് സാവന്ത് കേന്ദ്ര മന്ത്രിസഭയിൽ പുതുമുഖം. ശിവസേനയുടെ പ്രതിനിധിയാണ് അരവിന്ദ് സാവന്ത്. മുംബൈ സൗത്ത് മണ്ഡലത്തിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുത്തത്. ഗിരി രാജ് സിങ് കഴിഞ്ഞ മന്ത്രിസഭയിൽ ചെറുകിട-ഇടത്തരം സംരഭങ്ങളുടെ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ അംഗമാണ്. സിപിഐ നേതാവ് കനയ്യ കുമാറിനെയാണ് ഇവിടെ ഗിരിരാജ് സിങ് പരാജയപ്പെടുത്തിയത്. ഗജേന്ദ്ര സിങ് ശെഖാവത്ത് കഴിഞ്ഞ സർക്കാരിൽ കാർഷിക വകുപ്പ് സഹമന്ത്രിയായിരുന്നു. രാജസ്ഥാൻ സ്വദേശിയാണ്. രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര ചുമതലയുള്ള ഒമ്പത് സഹമന്ത്രിമാർ 1-സന്തോഷ് കുമാർ ഗാംഗ്വാർ 2-റാവു ഇന്ദ്രജിത് സിങ് 3-ശ്രിപാദ് യെസ്സോ നായിക് 4-ഡോ.ജിദേന്ദ്ര സിങ് 5-കിരൺ റിജ്ജു 6-പ്രഹ്ലാദ് സിങ് പട്ടേൽ 7-രാജ് കുമാർ സിങ് 8-ഹർദീപ് സിങ് പുരി 9-മൻസുഖ് എൽ.മന്ദാവ്യ 24 അംഗ സഹമന്ത്രിമാർ 1-ഫഗ്ഗാൻസിങ് കുലസ്തെ 2-അശ്വിനി കുമാർ ചൗബേ 3-അർജുൺ രാം മെഗ്വാൾ 4-വി.കെ.സിങ് 5-ക്രിഷൻ പാൽ 6-ദാൻവെ റാവുസഹെബ് ദാദാറാവു 7-കിഷൻ റെഡ്ഡി 8-പർഷോത്തം രുപാല 9-രാംദാസ് അതാവലെ 10-സാധ്വി നിർജ്ഞൻ ജ്യോതി 11-ബാബുൾ സുപ്രിയോ 12-സഞ്ജീവ് കുമാർ ബല്യാൻ 13-ധോദ്രെ സഞ്ജയ് ഷംറാവു 14-അനുരാഗാ സിങ് ഠാക്കൂർ 15-അംഗാടി സുരേഷ് 16-നിത്യാനന്ദ് റായി 17-രത്തൻലാൽ കടാരിയ 18-വി.മുരളീധരൻ 19-രേണുക സിങ് സരുത 20-സോം പ്രകാശ് 21-രമേശ്വർ തേലി 22-പ്രതാപ് ചന്ദ്ര സാരംഗി 23-കൈലാഷ് ചൗധരി 24-ദേബശ്രീ ചൗധരി Content Highlights:Narendra Modis cabinet, New Ministers
from mathrubhumi.latestnews.rssfeed http://bit.ly/2HKMBJd
via
IFTTT
No comments:
Post a Comment