പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്തിമറിപ്പോര്‍ട്ടിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്തിമറിപ്പോര്‍ട്ടിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടും

തിരുവനന്തപുരം: പോലീസ്പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ അന്തിമ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ ക്രൈംബ്രാഞ്ച് കൂടുതൽ സമയം തേടിയേക്കും. അതേ സമയം ഇടക്കാല റിപ്പോർട്ട് നാളെ നൽകിയേക്കുമെന്ന് സൂചനയുണ്ട്. അന്തിമ റിപ്പോർട്ട് ബുധനാഴ്ച നൽകണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെനിർദേശം. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അന്വേഷണ റിപ്പോർട്ട് നൽകണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ നിർദേശം. എന്നാൽ ഈ വിഷയത്തിൽ പരിശോധന പൂർത്തിയായിട്ടില്ല എന്നാണ് സൂചന. തിരിമറിയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ സമർപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പുതിയ പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇടക്കാല റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇക്കാര്യം വിശദീകരിച്ച് അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. Content Highlights: Crime Branch, Interim report, Irregularity in police postal vote


from mathrubhumi.latestnews.rssfeed http://bit.ly/2JEhv7m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages