കോഴിക്കോട്: ശബരിമല ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ക്കിടയിലുണ്ടായ അഭിപ്രായ വിത്യാസങ്ങള്‍ക്ക് സന്ധി. കോഴിക്കോട് കുളത്തൂര്‍ അദ്വൈതാശ്രമത്തില്‍ വച്ച് സ്വാമി ചിദാനന്ദപുരിയുടെ മധ്യസ്ഥതയില്‍ വച്ചാണ് റെഡി ടു വെയ്റ്റ് പ്രവര്‍ത്തകരും ആര്‍എസ്എസും തമ്മില്‍ സന്ധി സംഭാഷണമുണ്ടായത്.
തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷമാണ് കെ.പി. ശശികലയ്ക്കും മറ്റഅ നേതാക്കള്‍ക്കും എതിരെ റെഡി ടു വെയറ്റ് പ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിച്ച് രംഗത്തുവന്നത്.
വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
ഓം നമഃശിവായ.ഏറെ നാളായി സോഷ്യല്‍ മീഡിയയില്‍ നീറിപ്പുകഞ്ഞ ഒട്ടേറെ വിഷയങ്ങളെ സ്വാമി ചിദാനന്ദപുരി മഹാരാജിന്റെ നേതൃത്വത്തില്‍ ഇന്ന് മേടം 29(മെയ് 13 ) ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ വെച്ചു നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയ്ക്കു വിധേയമാക്കി.
രാഷ്ട്രിയ സ്വയംസേവക സംഘ(ആര്‍എസ്എസ്)ത്തിന്റെ പ്രമുഖ കാര്യകര്‍ത്താവും, ജ്യേഷ്ഠ സ്ഥാനീയനുമായ ശ്രീ.വല്‍സന്‍ തില്ലങ്കേരി, രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായ ശ്രീ.ശരത് എടത്തില്‍, ആചാര സംരക്ഷണ വിഷയങ്ങളില്‍ ഹിന്ദുവിന്റെ ജിഹ്വയായ അഡ്വ.ശങ്കു.ടി.ദാസ്, റെഡി ടു വെയ്റ്റ് സംഘാടകയായ ശ്രീമതി. കൃഷ്ണപ്രിയ, കുരുക്ഷേത്ര പ്രകാശന്‍ ജനറല്‍ മാനേജര്‍, ശ്രീ. ഷാബു പ്രസാദ്, ആചാര സംരക്ഷണ പക്ഷത്ത് നിലകൊള്ളുന്ന എഴുത്തുകാരന്‍ ശ്രീ.രഞ്ജിത്ത് വിശ്വനാഥന്‍ മേച്ചേരി, ശ്രീ.സലീഷ് ശിവദാസ്, ജിനീഷ്.ടി എന്നിവരോടൊപ്പം ഞാനും സുദീര്‍ഘമായ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആചാര സംരക്ഷണത്തിനും, ഹൈന്ദവ ഏകീകരണത്തിനും, സുശക്തമായ ബാന്ധവം ഉണ്ടാവണം. ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോവുന്ന വ്യക്തികളും, സംഘടനകളും തമ്മില്‍ ഐക്യം ഉണ്ടാവേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തീര്‍പ്പില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, തര്‍ക്ക വിഷയങ്ങളില്‍ പര്യാലോചനകള്‍ നടത്തി ഒരു കുടുംബമെന്ന നിലയ്ക്ക് സ്‌നേഹത്തോടെ പരിഹാരം കണ്ടെത്തുമെന്നും തീരുമാനമെടുത്തു.
വ്യക്തിഹത്യാ ശ്രമങ്ങള്‍ക്കും, കുപ്രചരണങ്ങള്‍ക്കും ഏറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സമവായം എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ നിറഞ്ഞ പിന്തുണ ഞാനടക്കമുള്ള എല്ലാ ധര്‍മ്മ പ്രചാരകര്‍ക്കും എന്നുമുണ്ട് എന്നതു തന്നെയാണ് ഹിന്ദു ജാഗരണത്തിന്റെ ഉന്മേഷവും, പ്രത്യാശയും. ശിവപാദധൂളി ശിരസ്സിലണിഞ്ഞുകൊണ്ട്, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി.
ചിത്രത്തില്‍ .. ജിനീഷ്.ടി, രഞ്ജിത് വിശ്വനാഥന്‍ മേച്ചേരി, ശങ്കു .ടി .ദാസ്, ഷാബു പ്രസാദ്, സ്വാമി ചിദാനന്ദപുരി മഹാരാജ്, ശ്രീ.വല്‍സന്‍ തില്ലങ്കേരി, വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി,സലീഷ് ശിവദാസ്,കൃഷ്ണപ്രിയ,ശരത് എടത്തില്‍ എന്നിവര്‍.
from mangalam.com http://bit.ly/2Jhur3P
via IFTTT
No comments:
Post a Comment