വാട്‌സ്ആപ്പില്‍ വോയ്‌സ്‌കോള്‍ വഴി ചാര പ്രോഗ്രാം പ്രചരിച്ചു; സമാനതയില്ലാത്ത സൈബര്‍ ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

വാട്‌സ്ആപ്പില്‍ വോയ്‌സ്‌കോള്‍ വഴി ചാര പ്രോഗ്രാം പ്രചരിച്ചു; സമാനതയില്ലാത്ത സൈബര്‍ ആക്രമണം

ന്യൂയോർക്ക്: വാട്സ്ആപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ഫോണുകളിൽ ഹാക്കർമാർക്ക് ചാര സോഫ്റ്റ്വേറുകൾ പ്രചരിപ്പിക്കാൻ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തൽ. മെയ് ആദ്യവാരമാണ് വോയ്സ് കോളിങ് സംവിധാനമുപയോഗിച്ച് ഇസ്രയേലി സോഫ്റ്റ്വേർ നിർമാണ സംഘമായ എൻഎസ്ഒ ഗ്രൂപ്പ് ഇത്തരമൊരു ചാരപ്പണിക്ക് മുതിർന്നത്. ഈ തകരാർ വാട്സ്ആപ്പ് പരിഹരിച്ചതായും ബി.ബി.സി റിപ്പോർട്ടു ചെയ്തു. സമാനതകളില്ലാത്ത ചാരപ്രവർത്തനമായാണ് സാങ്കേതിക വിദഗ്ധർ ഇതിനെ നോക്കിക്കാണുന്നത്. ഒരു അജ്ഞാത നമ്പറിൽ നിന്നെത്തുന്ന വോയ്സ് കോളാണ് ചാര നിരീക്ഷണ സോഫ്റ്റ്വേറിനെ ഫോണിൽ നിക്ഷേപിക്കുക. ഫോണിൽ അജ്ഞാത നമ്പറിൽ നിന്ന് കോൾ വരും. കോൾ എടുത്തില്ലെങ്കിലും അപ്പോഴേക്കും ചാരൻ സോഫ്റ്റ്വേറുർ നമ്മുടെ ഫോണിൽ കയറിപ്പറ്റിയിരിക്കും. ഒപ്പം കോൾ ലിസ്റ്റിൽ നിന്ന് ആ നമ്പർ അപ്രത്യക്ഷമാകുകയും ചെയ്യും- ഫിനാൻഷ്യൽ ടൈംസിൽ വന്ന റിപ്പോർട്ട് അടിസ്ഥാനമാക്കി ടെക് ക്രഞ്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. വിവിധ സർക്കാരുകൾക്ക് വേണ്ടി സുരക്ഷാ സോഫ്റ്റ്വേറുകളും നിരീക്ഷണ പ്രോഗ്രാമുകളും നിർമ്മിക്കുന്ന ഏജൻസിയാണ് ഈ ചാരപ്രവർത്തനത്തിന് പിന്നിൽ എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. സൈബർ ആയുധ വ്യാപാരികളെന്നാണ് ഇവർ അറിയപ്പെടുന്നത്. ഒറ്റ ടാപ്പിൽ ഏത് ഐഫോണും തുറക്കാൻ സഹായിക്കുന്ന ദുഷ്ട പ്രോഗ്രാമുകൾ നിർമ്മിച്ച് പ്രചരിപ്പിച്ച് കുപ്രസിദ്ധി നേടിയവരാണ് അവർ. ലക്ഷ്യസ്ഥാനത്തുള്ള മൊബൈൽ ഫോണിൽ നിന്ന് പാസ്വേഡുകളും ടെക്സ്റ്റ് മെസേജുകളും ചോർത്താനും ഫോൺകോളുകൾ സ്വീകരിക്കാനും കഴിയുന്ന പെഗാസസ് എന്ന കുപ്രസിദ്ധ ചാര സോഫ്റ്റ്വേറിന്റെ നിർമാതാക്കൾ കൂടിയാണ് എൻ.എസ്.ഒ. കുറച്ചു പേർ മാത്രമേ ആക്രമണത്തിന് വിധേയമായിട്ടുള്ളൂവെന്നാണ് വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കിയത്. ഈ മാസം ആദ്യം ഹാക്കർമാരുടെ ഇടപെടൽ കണ്ടെത്തിയ ഉടൻ ഇക്കാര്യം മനുഷ്യാവകാശ സംഘടനകളേയും തിരഞ്ഞെടുത്ത സുരക്ഷാ ഏജൻസികളേയും അമേരിക്കൻ നിയമ വകുപ്പിനേയും അറിയിച്ചിരുന്നതായി വാട്സ്ആപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഭീഷണിയില്ലെങ്കിലും ലോകവ്യാപകമായി 150 കോടി പേർ ഉപയോഗിക്കുന്ന വാട്സ്ആപ്പിൽ ഇത്തരമൊരു ഇടപെടൽ നടന്നത് സാങ്കേതിക ലോകത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. Content highlights:Hackers were able to remotely install surveillance software through voice calls in WhatsApp says report


from mathrubhumi.latestnews.rssfeed http://bit.ly/2JoDdNJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages