രമ്യ ഹരിദാസിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

രമ്യ ഹരിദാസിനെതിരെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍

തിരുവനന്തപുരം: ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ വിമർശനവുമായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. വിവാദ പരാമർശത്തിൽ രമ്യ വനിതാ കമ്മീഷന് ഒരും പരാതിയും നൽകിയിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ കേസെടുത്തത്. അതിന്റെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായിട്ടാണ് രമ്യ കമ്മീഷനെതിരെ ഇപ്പോൾ പരാതി ഉന്നയിക്കുന്നതെന്നും എം.സി.ജോസഫൈൻ പറഞ്ഞു. കമ്മീഷനെതിരെ രമ്യ ഉന്നയിച്ച പരാതിക്കെതിരെ രോഷത്തോടെയാണ് ജോസഫൈൻ പ്രതികരിച്ചത്. കേസെടുത്തോ എന്ന് പോലും അന്വേഷിക്കാതെയാണ് രമ്യ വനിതാ കമ്മീഷനെ വിമർശിച്ചതെന്നും അവർ പറഞ്ഞു. ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനെതിരായ പരാതിയിൽ വനിതാ കമ്മിഷനിൽനിന്നും സർക്കാരിൽനിന്നും നീതി ലഭിച്ചില്ലെന്ന് രമ്യ ഹരിദാസ് പറഞ്ഞിരുന്നു. കൊല്ലം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കവെയായിരുന്നു രമ്യയുടെ പരാമർശം. Content Highlights:womens commission chairperson mc josephine-ramya haridas


from mathrubhumi.latestnews.rssfeed http://bit.ly/2EBBMXS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages