കോപ്പ അമേരിക്കയ്ക്ക് മുമ്പ് നെയ്മറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ബ്രസീല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

കോപ്പ അമേരിക്കയ്ക്ക് മുമ്പ് നെയ്മറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ബ്രസീല്‍

ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോൾ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ക്യാപ്റ്റനെ മാറ്റി ബ്രസീൽ ടീം. സൂപ്പർ താരം നെയ്മറെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഡാനി ആൽവ്സ് ആയിരിക്കും കോപ്പ അമേരിക്കയിൽ ബ്രസീലിനെ നയിക്കുക. ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. ബ്രസീലിലാണ് ഇത്തവണ കോപ്പ അമേരിക്ക ഫുട്ബോൾ നടക്കുന്നത്. ഖത്തറിനും ഹോണ്ടുറാസിനും എതിരായ സൗഹൃദ മത്സരങ്ങളിലും കോപ്പ അമേരിക്കയിലും ഡാനി ആൽവ്സ് ആയിരിക്കും ബ്രസീലിന്റെ ക്യാപ്റ്റൻ. മുപ്പത്തിയാറുകാരനായ ഡാനി ആൽവ്സ് ഇതിന് മുമ്പും ടീമിന്റെ നായകനായിട്ടുണ്ട്. അവസാനമായി 2018-ൽ നടന്ന മത്സരത്തിൽ ഡാനി ആൽവ്സിന്റെ നേതൃത്വത്തിലിറങ്ങിയ ബ്രസീൽ ടീം എതിരില്ലാത്ത ഒരു ഗോളിന് ജർമനിയെ പരാജയപ്പെടുത്തിയിരുന്നു. ബ്രസീലിനായി 138 മത്സരങ്ങളിൽ കളിച്ച ഡാനി ആൽവ്സ് പ്രതിരോധ നിരയിലെ വിശ്വസ്തനാണ്. ജൂൺ 14നാണ് കോപ്പ അമേരിക്ക മത്സരങ്ങൾ തുടങ്ങുന്നത്. അർജന്റീന, ബോളീവിയ, വെനിസ്വേല, പെറു, ബ്രസീൽ, കൊളംബിയ, പരാഗ്വെ, ഖത്തർ എന്നീ എട്ട് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. Content Highlights: Neymar stripped of Brazil captaincy and replaced by Dani Alves Copa America 2019


from mathrubhumi.latestnews.rssfeed http://bit.ly/2XbzZA4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages