കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തു: ബി.എസ്.പി നേതാവ് അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 28, 2019

കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തു: ബി.എസ്.പി നേതാവ് അറസ്റ്റില്‍

അലിഗഢ്: കമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ബിഎസ്പി നേതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍നിന്നുമാണ് ചോദ്യപേപ്പര്‍ എടുത്ത് കാമുകിക്ക് നല്‍കിയത്. സര്‍വകലാശാല ജീവനക്കാരന്റെ സഹായത്തോടെയാണ് ബി.എസ്.പി നേതാവ് ചോദ്യപേപ്പര്‍ എംബിഎ വിദ്യാര്‍ത്ഥിയായ കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്ത്.

സര്‍വകലാശാലയിലെ ജീവനക്കാരനായ ഇര്‍ഷാദിന്റെ സഹായത്തോടെയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. ചോദ്യപേപ്പര്‍ ചോര്‍ത്തിയതിന് ബി.എസ്.പി നേതാവ് ഫിറോസ് അലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പകരം സ്ഥിരമായി നല്ലൊരു ജോലി ശരിയാക്കി തരാമെന്ന് ഫിറോസ് ഉറപ്പ് നല്‍കിയിരുന്നു.

ചോദ്യപേപ്പര്‍ ചോര്‍ത്തി തരാമെന്ന് ഫിറോസ് കാമുകിക്ക് വാക്ക് കൊടുത്തിരുന്നു. ആദ്യം ഇയാള്‍ വ്യാജ ചോദ്യപേപ്പര്‍ ഉണ്ടാക്കി കൊടുത്തു. എന്നാല്‍ അത് ശരിക്കുമുള്ള ചോദ്യപേപ്പര്‍ അല്ലെന്ന് മനസ്സിലാക്കിയ കാമുകി കാമുകനോട് വഴക്കിട്ട് പിണങ്ങി. ഇതോടെ യഥാര്‍ത്ഥ ചോദ്യപേപ്പര്‍ നല്‍കുന്നതിനായി ഫിറോസ് ഇര്‍ഷാദിന്റെ സഹായം തേടുകയായിരുന്നു. ഫിറോസ് പിടിയിലായെന്ന് അറിഞ്ഞതോടെ കാമുകി ഒളിവില്‍ പോയി.



from mangalam.com http://bit.ly/2HEJ7Id
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages