തിരുവനന്തപുരം: ഫെയ്സ്ബുക്കിലൂടെ മോദി അനുകൂല പരാമർശം നടത്തിയ എ.പി.അബ്ദുള്ളക്കുട്ടിയോട് പാർട്ടി വിശദീകരണം തേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സംഭവം പ്രത്യേക കമ്മിറ്റി അന്വേഷിക്കും. കണ്ണൂർ ഡിസിസിയാണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. ആലപ്പുഴയിലെ തോൽവി പഠിക്കാനും പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു. എല്ലാ അർത്ഥത്തിലും വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലമാണ് ആലപ്പുഴ. അവിടെ തോൽക്കാനുണ്ടായ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കെ.പി.സി.സി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്നത്തിൽ യുഡിഎഫിന്റെ നിലപാട് ജനങ്ങൾ പൂർണ്ണമായി അംഗീകരിച്ചു എന്നതിന് തെളിവാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം. അക്രമ രാഷ്ട്രീയം ഉയർത്തിക്കാണിച്ചതും കേരളത്തിലെ മുഖ്യമന്ത്രിയുടെ ധാർഷ്ട്യവും ഞങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണെന്നും മുല്ലപ്പള്ളി പറഞ്ഞു. Content Highlights:KPCC-APAbdullakutty-Mullappally ramachandran
from mathrubhumi.latestnews.rssfeed http://bit.ly/2Xc4UMD
via
IFTTT
No comments:
Post a Comment