ഡിഎച്ച്എഫ്എല്‍ നിക്ഷേപം സ്വീകരിക്കുന്നതും മടക്കിനല്‍കുന്നതും നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

ഡിഎച്ച്എഫ്എല്‍ നിക്ഷേപം സ്വീകരിക്കുന്നതും മടക്കിനല്‍കുന്നതും നിര്‍ത്തി

മുംബൈ: നിക്ഷേപം സ്വീകരിക്കുന്നത് ദിവാൻ ഹൗസിങ് ഫിനാൻസ് കോർപ്പറേഷൻ നിർത്തി. നിലവിലുള്ള നിക്ഷേപം പുതുക്കുന്നുമില്ല. എന്നാൽ കാലാവധി തീരംമുമ്പ് നിബന്ധനകൾക്കുവിധേയമായിമാത്രമെ നിക്ഷേപം തിരിച്ചുനൽകുന്നുള്ളൂ. മെഡിക്കൽ എമർജൻസി പോലുള്ളവ വന്നാൽ കാലാവധിയെത്തുംമുമ്പും നിക്ഷേപം തിരിച്ചുനൽകും. പണലഭ്യത സംബന്ധിച്ച പ്രശ്നം പരിഹരിച്ചുവരികയാണെന്ന് മാനേജുമെന്റ് അറിയിച്ചു. റേറ്റിങ് ഏജൻസികളെല്ലാം ഇതിനകം ഡിഎച്ച്എഫ്എലിന്റെ റേറ്റിങ് താഴ്ത്തിക്കഴിഞ്ഞു. 18 ഹൗസിങ് ഫിനാൻസ് കമ്പനികൾക്കാണ് പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകിയിരുന്നത്. ഈ സ്ഥാപനങ്ങൾ 1.22 ലക്ഷം കോടി രൂപയാണ് 2018 മാർച്ചോടെ നിക്ഷേപമായി സ്വീകരിച്ചത്. ഹൗസിങ് ഫിനാൻസ് കമ്പനികൾക്കുപുറമെ, 89 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. 2018 സെപ്റ്റംബറിലെ കണക്കുപ്രകാരം 32,600 കോടി രൂപയാണ് എഫ്ഡിയായി ഈ സ്ഥാപനങ്ങൾ സ്വീകരിച്ചത്. DHFL stops fixed deposit withdrawals


from mathrubhumi.latestnews.rssfeed http://bit.ly/2K9EiZe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages