ന്യൂഡൽഹി: അനധികൃത ഭൂമിയിടപാടുകൾ ഉൾപ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയോട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ ഡൽഹി ഓഫീസിൽ ഹാജരാകാനാണ് വദ്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ ബ്രിയാൻസ്റ്റൺ സ്ക്വയറിൽ പതിനേഴുകോടിയോളം രൂപ വില വരുന്ന വസ്തുവകകൾ വാങ്ങാൻ കള്ളപ്പണം വെളുപ്പിച്ചുവെന്നത് ഉൾപ്പെടെയുള്ള കേസുകളിലെ ചോദ്യം ചെയ്യലിനിനാണ് വദ്രയോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണക്കോടതി അനുവദിച്ചിട്ടുള്ള മുൻകൂർ ജാമ്യത്തിലാണ് വദ്ര ഇപ്പോഴുള്ളത്. എന്നാൽ ഈ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ഇ ഡി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജൂലായ് 17നു മുമ്പ് മറുപടി സമർപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി തിങ്കളാഴ്ച വദ്രയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് ഒമ്പതാമത്തെ തവണയാണ് വദ്രയെ ചോദ്യം ചെയ്യലിന് ഇ ഡി വിളിപ്പിക്കുന്നത്. content highlights:robert vadra summoned by enforcement directorate
from mathrubhumi.latestnews.rssfeed http://bit.ly/2JMcniD
via
IFTTT
No comments:
Post a Comment