തിരുവനന്തപുരം: വോട്ടർ പട്ടികയിലെ യുഡിഎഫ് അനുകൂല വോട്ടുകൾ വെട്ടിനിരത്തിയെന്ന ആരോപണവുമായി കോൺഗ്രസ്. കരട് വോട്ടർ പട്ടികയിലും അന്തിമ വോട്ടർപട്ടികയിലും വെട്ടിനിരത്തൽ നടത്തതായും ഇടതനുകൂല ഉദ്യോഗസ്ഥരാണ് ക്രമക്കേടിന് പിന്നിലെന്നും കോൺഗ്രസ് ആരോപിക്കുന്നു. ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമവിരുദ്ധവും ചട്ടവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായി വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഒഴിവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. വോട്ടർ പട്ടികയ്ക്കൊപ്പമുള്ള ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ വെട്ടിനിരത്തിയവരുടെ പേരുകൾ ഉൾപ്പെട്ടതുമില്ല. അതു കൊണ്ട് ബൂത്ത് തലത്തിലുള്ളവർ വോട്ടർ പട്ടിക വിശദമായി പരിശോധിച്ചതുമില്ല.വോട്ട് ചെയ്യാനായി ബൂത്തിലെത്തിയപ്പോഴാണ് പലരും വോട്ടില്ലെന്നറിയുന്നത് ആലപ്പുഴ മണ്ഡലത്തിൽ മാത്രം പതിനയ്യായിരത്തിലധികം വോട്ടുകൾ ഒഴിവാക്കപ്പെട്ടുവെന്നാണ് യുഡിഎഫിന്റെ കണക്ക്. ബിഎൽഒ മാരും താലൂക്ക് ഓഫീസുകളിലെ എൻജിഒ യൂണിയൻ നേതാക്കളുമാണ് വെട്ടിനിരത്തലിന് പിന്നിലെന്ന് യുഡിഎഫ് ആരോപിക്കുന്നു.എല്ലാ ബൂത്തുകളിലും ഒഴിവാക്കപ്പെട്ടവരുടെ കണക്കെടുക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിനായി പ്രത്യേക ഫോം തയ്യാറാക്കി താഴെത്തട്ടിൽ നൽകിയിട്ടുണ്ട്. വോട്ട് നഷ്ടപ്പെട്ടവർ പ്രത്യേകപരാതി നൽകും. Content Highlights: Irregularities in voting, Allegation raised by Congress, LokSabha Election 2019, Election in Kerala
from mathrubhumi.latestnews.rssfeed http://bit.ly/2GYqAGJ
via
IFTTT
No comments:
Post a Comment