ബ്രസീലില്‍ നിന്ന് പറന്നെത്തി: പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 1, 2019

ബ്രസീലില്‍ നിന്ന് പറന്നെത്തി: പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍

മുംബൈ: പതിവുതെറ്റിക്കാതെ ശിവസേന പ്രവർത്തകനായ ധീരജ് മോറെ ഇത്തവണയും മുംബൈയിൽ വോട്ട് ചെയ്യാനെത്തി. അതും അങ്ങ് ബ്രസീലിൽനിന്ന്. മുംബൈ സ്വദേശിയും ശിവസേന പ്രവർത്തകനുമായ ധീരജ് മോറെ 1998-ലാണ് വിദേശത്തേക്ക് പോയത്. ആദ്യം ഹോങ്കോങ്ങിലെത്തി. അവിടെ നിന്ന് ബ്രസീലിലെത്തി സ്ഥിരതാമസമാക്കി. സാവോപോളോയിൽ താമസിക്കുന്ന ധീരജ് മോറെയ്ക്ക് ബ്രസീലിലെ പെർമനന്റ് റെസിഡന്റ് കാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും മുംബൈയിലെ വോട്ടർപട്ടികയിൽനിന്ന് പേരുവെട്ടിയില്ല. അതിനാൽതന്നെ കഴിഞ്ഞ എട്ടുവർഷത്തിനിടെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുടങ്ങാതെ മുംബൈയിലെത്തി വോട്ട് രേഖപ്പെടുത്തി മടങ്ങും. ബ്രസീലിലെ തന്റെ വാഹനങ്ങളിൽ ശിവസേനയുടെ ചിഹ്നവും സ്റ്റിക്കറും പതിച്ചാണ് മോറെയുടെ കറക്കം. പോർച്ചുഗീസ് അടക്കം ആറ് ഭാഷകൾ കൈകാര്യംചെയ്യുന്ന അദ്ദേഹം ബ്രസീലിലെ പല പ്രതിഷേധസമരങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. ശിവസേനയുടെ ഭാഗമായി ചെയ്ത സേവനങ്ങളും അനുഭവങ്ങളും ബ്രസീലിൽ തനിക്ക് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നാണ് ധീരജ് മോറെയുടെ അഭിപ്രായം. Content Highlights:sivasena worker dheeraj more came from brazil to cast his vote


from mathrubhumi.latestnews.rssfeed http://bit.ly/2DJPrvH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages