മണര്‍കാട് കസ്റ്റഡി മരണം; തൂങ്ങിമരണം തന്നെയെന്ന് സൂചന, ശരീരത്തില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

മണര്‍കാട് കസ്റ്റഡി മരണം; തൂങ്ങിമരണം തന്നെയെന്ന് സൂചന, ശരീരത്തില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍

കോട്ടയം: മണര്‍കാട് സ്‌റ്റേഷനില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പ്രാഥമിക നിഗമനം. തൂങ്ങിമരണമാണ് നടന്നിരിക്കുന്നത്. ശരീരത്തില്‍ പലഭാഗത്തും ചതവുകളുണ്ട്. പിടിവലി നടന്നതിനിടെ സംഭവിച്ചതാകാം. മദ്യലഹരിയില്‍ ഭാര്യയും അമ്മയുമായി യുവാവ് പിടിവലി നടന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍പറയുന്നു.

കസ്റ്റഡിയില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു. സിപിഒ സെബാസ്റ്റന്‍ വര്‍ഗ്ഗീസ്, എഎസ്‌ഐ പ്രസാദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. രണ്ടു പേര്‍ക്കും നോട്ടക്കുറവ് ഉണ്ടായി എന്നാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.മദ്യപിച്ചു വീട്ടിലെത്തി ഭാര്യയെയും മകളെയും സഹോദരനെയും മര്‍ദിച്ചതിന്റെ പേരില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച രാജീവ്ഗാന്ധി കോളനിയില്‍ യു. നവാസാണു മരിച്ചത്.

രാവിലെ ഒമ്പതരയോടെയാണ് നവാസ് മരിച്ചത്. രണ്ടു മണിക്കൂറിന് ശേഷമാണ് തൂങ്ങിയ നിലയില്‍ നവാസിനെ സ്‌റ്റേഷനിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. നവാസിനെ സ്‌റ്റേഷനില്‍ കണ്ടെത്താന്‍ കഴിയാതെ രണ്ടു പോലീസുകാരും അന്വേഷണം നടത്തിയിരുന്നു. രണ്ടു മണിക്കൂറിന് ശേഷമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം നവാസിനെ കസ്റ്റഡിയില്‍ മര്‍ദ്ദിക്കുകയോ പീഡിപ്പിക്കുകയോ ഉണ്ടായിട്ടില്ലെന്നും പറയുന്നു.

പോലീസുകാരുടെ വീഴ്ച അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായ പാര്‍ത്ഥസാരഥി പിള്ളയെയായിരുന്നു ചുമതലപ്പെടുത്തിയത്. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയും നിര്‍ദേശിച്ചു. മജിസ്‌ട്രേറ്റ്തലത്തിലും അന്വേഷണമുണ്ടാകും. േ

സ്‌റ്റേഷനിലെ സന്ദര്‍ശകരുടെ ശൗചാലയത്തില്‍ കയറിയ നവാസ് ധരിച്ചിരുന്ന മുണ്ട് ജനാലക്കമ്പിയില്‍ കെട്ടിയാണു തൂങ്ങിമരിച്ചതെന്നു സ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി എസ്. ഹരിശങ്കര്‍ പറഞ്ഞു. രാത്രി പത്തോടെ കസ്റ്റഡിയിലെടുത്ത നവാസിനെ 10.30-നു സ്‌റ്റേഷനിലെത്തിച്ചു. രാത്രി പന്ത്രണ്ടിനു ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

രാവിലെ 9.15 വരെ നവാസ് റിസപ്ഷനില്‍ ഇരിക്കുന്നതും തുടര്‍ന്നു ശൗചാലയത്തിലേക്കു പോകുന്നതും സി.സി. ടിവി ദൃശ്യങ്ങളിലുണ്ട്. ഈസമയം ജി.ഡി. ചാര്‍ജും പാറാവുകാരനും ഒഴികെയുള്ളവര്‍ എസ്.എച്ച്.ഒയുടെ മുറിയില്‍ പ്രതിവാര അവലോകന യോഗത്തിലായിരുന്നു. പത്തോടെയാണു നവാസിനെ കാണാനില്ലെന്ന കാര്യം ശ്രദ്ധിച്ചത്. അതോടെ തെരച്ചില്‍ തുടങ്ങി. യോഗം കഴിഞ്ഞ് പുറത്തുപോയി വന്ന എസ്.എച്ച്.ഒ. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നവാസ് ശൗചാലത്തില്‍ കയറിയതറിഞ്ഞത്. വാതില്‍ പൊളിച്ച് അകത്തുകടന്ന് നവാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



from mangalam.com http://bit.ly/2WXNuDn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages