ഈ തിരഞ്ഞെടുപ്പ് തനിക്ക് തീര്‍ത്ഥാടനം പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

ഈ തിരഞ്ഞെടുപ്പ് തനിക്ക് തീര്‍ത്ഥാടനം പോലെയായിരുന്നുവെന്ന് പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് തനിക്ക് ഒരു തീര്‍ത്ഥാടനം പോലെയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മന്ത്രിസഭാംഗങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു മോഡിയുടെ അഭിപ്രായപ്രകടനം.

താന്‍ നിരവധി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തേത്ത് ഒരിക്കലും ഒരു പ്രചാരണം മാത്രമായി തനിക്ക് തോന്നിയില്ല, ഇത് തനിക്ക് ഒരു തീര്‍ത്ഥാടനമായിരുന്നു. മോഡി അഭിപ്രായപ്പെട്ടതായി കേന്ദ്രസഹമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനമികവിന് നന്ദി രേഖപ്പെടുത്താനാണ് മന്ത്രിസഭാംഗങ്ങളുടെ യോഗം മോദി വിളിച്ചുചേര്‍ത്തത്.

ചൊവ്വാഴ്ച നടന്ന മന്ത്രിസഭാംഗങ്ങളുടെ യോഗത്തില്‍ സഖ്യകക്ഷികളുമായുള്ള ഐക്യം ശക്തിപ്പെടുത്തേണ്ട കാര്യവും മോഡി എടുത്തു പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട യോഗത്തില്‍ എല്ലാ കേന്ദ്രമന്ത്രിമാരും പങ്കെടുത്തു. വീണ്ടും അധികാരത്തിലെത്തുമെന്നതിന് 110 ശതമാനം ഉറപ്പാണെന്ന് കേന്ദ്രമന്ത്രിയും എസ്എഡി നേതാവുമായ ഹര്‍സിംറാത്ത് കൗര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷം ഉയര്‍ത്തുന്ന ഇവിഎമ്മിനെതിരായ പരാതികളെയും കൗര്‍ തള്ളി. മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വിജം നേടിയപ്പോള്‍ ഇവിഎം നല്ലതായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അവര്‍ക്കെതിരെയായപ്പോള്‍ ഇവിഎമ്മുകളെ തള്ളിപ്പറയാന്‍ തുടങ്ങിയിരിക്കുവെന്നും കൗര്‍ പറഞ്ഞു.



from mangalam.com http://bit.ly/2VG1OPu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages