നോയിഡ: അവധിയാഘോഷം കഴിഞ്ഞ് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ മിനി ട്രക്കുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്രേറ്റര്‍ നോയിഡയിലെ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ്‌വേയില്‍ ഭഗ്പത്-ഗാസിയാബാദ് അതിര്‍ത്തിയില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.
ഗ്രേറ്റര്‍ നോയിഡയിലെ ശാരദ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഹിമാചല്‍ പ്രദേശില്‍ അവധിയാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ട്രക്ക് വരുന്നതുകണ്ട് ബ്രേക്ക് ഇട്ടുവെങ്കിലും നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കരിഷ്മ ദിന്‍ഗ്ര, കാന്ത് ദിന്‍ഗ്ര, ഷുഐബ്, അഭിഷേക് സോണി എന്നിവരാണ് മരിച്ചത്. അഞ്ചല്‍ റാണ എന്ന വിദ്യാര്‍ത്ഥിക്കാന് പരിക്കേറ്റത്.
ശാരദ യൂണിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ഇവരെല്ലാം. കോളജിന്റെ അനുമതിയില്ലാതെയാണ് യാത്ര പോയതെന്നും അപകടവിവരം അറിയുന്നതുവരെ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2w9njxZ
via IFTTT
No comments:
Post a Comment