കോഴിക്കോട്: ചെറുപ്പത്തിലേ സംസാരശേഷി നഷ്ടപ്പെട്ടയാൾ നാലുപതിറ്റാണ്ടിനുശേഷം സംസാരിച്ചത് ബന്ധുക്കൾക്കും നാട്ടുകാർക്കും വിസ്മയമായി. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത അരൂരിലെ തോലേരി പരേതരായ കണാരൻ-കല്യാണി ദമ്പതിമാരുടെ മകൻ ബാബു (52) ആണ് പെട്ടെന്നൊരു ദിവസം സംസാരിച്ചത്. കണ്ണംകുളം എൽ.പി. സ്കൂളിൽ നാലാംതരത്തിൽ പഠിക്കുന്നതുവരെ ബാബു സംസാരിച്ചിരുന്നു. പെട്ടെന്ന് ഒരുനാൾ സംസാരിക്കാൻ കഴിയാതെയായി. നേരത്തേ കാണിച്ച ചുറുചുറുക്കും ഇല്ലാതായി. ബാബുവിന് പരസഹായം നിർബന്ധമായിവന്നു. ഒറ്റയ്ക്ക് വീടുവിട്ടിറങ്ങാതായി. അതിനിടയിലാണ് ബുധനാഴ്ച വൈകീട്ട് പെട്ടെന്ന് സംസാരശേഷി തിരിച്ചുകിട്ടിയത്. സഹോദരൻ രാജന്റെ വീട്ടിൽനിന്ന് ഇറങ്ങുന്നതുകണ്ടപ്പോൾ 'ഇതെങ്ങോട്ടാ പോകുന്ന'തെന്ന് ചോദിച്ചപ്പോഴാണ് പെട്ടെന്ന് 'ചെത്തിലേക്കെ'ന്ന് (മറ്റൊരു സഹോദരൻ താമസിക്കുന്ന വീട്) പറഞ്ഞത്. ഇത് വീട്ടുകാർക്ക് വിശ്വസിക്കാനായില്ല. ബാബുതന്നെയോ പറയുന്നതെന്ന സംശയമായിരുന്നു അവർക്ക്. ചെത്തിലെത്തിയപ്പോൾ 'എന്താ വന്നതെ'ന്ന് സഹോദരഭാര്യ സുജാത ചോദിച്ചപ്പോൾ 'എന്നാൽ ഞാൻ പോകുകയാ' എന്നും പറഞ്ഞു. പിന്നെ ചോദിക്കുന്നതിനെല്ലാം ഉത്തരംപറയുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ് ഏറെ പരിസരവാസികളുമെത്തി. ബാബുവിനോട് ചോദിക്കുന്നതിന് കൃത്യമായി ഉത്തരംനൽകുന്നുണ്ട്. കാണാനെത്തിയ മാധ്യമപ്രവർത്തകരോട് ചായ കുടിച്ചുപോകാമെന്ന് ബാബു വ്യക്തമായാണ് പറഞ്ഞത്. വിദേശത്തുനിന്ന് വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ കൃത്യമായി സംസാരിക്കുന്നുണ്ട്. കുന്നുമ്മൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സിന്ധുവിന്റെ നേതൃത്വത്തിൽ ബാബുവിനെ പരിശോധിച്ചു. Content Highlights: Babu began to talk again after 40 years, Kozhikode
from mathrubhumi.latestnews.rssfeed http://bit.ly/2MjnTE2
via
IFTTT
No comments:
Post a Comment