ശ്രീകാര്യം: മലേഷ്യയിൽ കപ്പലിലെ ജോലിക്കിടെ ശ്രീകാര്യം സ്വദേശിയെ നദിയിൽ വീണ് കാണാതായി. ചെറുവയ്ക്കൽ അലത്തറ വീട് ടി.സി. 5/86-ൽ ലംബോദരൻ നായരുടെയും ജയലതയുടെയും മകൻ ഇന്ദ്രജിത്തി(26)നെയാണ് കാണാതായത്. എം.ഇ.യു. ഹുവാത്-3 എന്ന കപ്പലിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ സിബു തുറമുഖമേഖലയിലെ ദാരോ എന്ന സ്ഥലത്ത് ജോലിചെയ്യുമ്പോൾ നദിയിൽ വീണുവെന്നാണ് പ്രാദേശികാധികൃതർ അറിയിച്ച വിവരം. അഗ്നിസുരക്ഷാവിഭാഗം നാലു കിലോമീറ്ററോളം ചുറ്റളവിൽ തിരച്ചിൽ നടത്തി. മലേഷ്യൻ പോലീസും മലേഷ്യൻ സിവിൽ ഡിഫൻസ് ഫോഴ്സും സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ സഹായിക്കുന്നുണ്ട്. എട്ടു മാസം മുൻപാണ് ഇന്ദ്രജിത്ത് മലേഷ്യൻ കപ്പലിൽ ട്രെയിനിയായി ജോലിക്കു പോയത്. വീട്ടുകാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.
from mathrubhumi.latestnews.rssfeed http://bit.ly/2vXJcQP
via
IFTTT
No comments:
Post a Comment