തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിൽ തകർന്നടിഞ്ഞ ഒഡിഷയിലെ വൈദ്യുതിമേഖലയെ സാധാരണ നിലയിലാക്കാൻ കൈത്താങ്ങാകുകയാണ് കേരളത്തിലെ വൈദ്യുതി ബോർഡ് ജീവനക്കാർ. പൊള്ളുന്ന ചൂട് വകവെക്കാതെ 94 പേർ പുരിയിലും മറ്റുമായി പണിയെടുക്കുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നു. ദുരന്തം വിതച്ച് കാറ്റുമടങ്ങി ദിവസങ്ങളായിട്ടും തലസ്ഥാനമായ ഭുവനേശ്വറിൽപ്പോലും വൈദ്യുതിയെത്തിക്കാൻ പാടുപെട്ടപ്പോഴാണ് കേരളത്തിൽനിന്ന് ഉപകരണങ്ങളുമായി കെ.എസ്.ഇ.ബി. ജീവനക്കാർ തീവണ്ടികയറിയത്. വൈകാതെ കൂടുതൽ പേർ എത്തുന്നുണ്ട്. മഹാപ്രളയം തകർത്തപ്പോൾ മലയാളികളുടെ കണ്ണീരൊപ്പാൻ ഒഡിഷയുമുണ്ടായിരുന്നു. അവിടത്തെ ജീവനക്കാർ കേരളത്തിലേക്ക് വരാൻ തയ്യാറായെങ്കിലും വേണ്ടിവന്നില്ല. പകരം മുഖ്യമന്ത്രിയുടെ നിധിയിലേക്ക് ഒഡിഷയുടെ സ്നേഹം സഹായമായെത്തി. ഫോനി വീശിയപ്പോൾ അവിടത്തെ ഊർജ സെക്രട്ടറി ഹേമന്ദ് മിശ്ര കേരളത്തിന്റെ സഹായം തേടിയിരുന്നു. തുടർന്ന്, ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ജീവനക്കാരെ അയക്കാൻ തീരുമാനിച്ചത്. വൈദ്യുതിമേഖലയ്ക്ക് കാറ്റുവിതച്ചത് കടുത്ത നാശമാണെന്ന് ഒഡിഷയിലെത്തിയ ജീവനക്കാർ പറയുന്നു. 15 ലക്ഷത്തോളം പോസ്റ്റുകൾ ഒടിഞ്ഞുവീണു. വിതരണമേഖല അപ്പാടെ സ്തംഭിച്ചു. മിക്ക നഗരങ്ങളിലും വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. പാലക്കാട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നാണ് കാട്ടാക്കട സർക്കിളിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മോസസ് രാജ്കുമാറിന്റെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സംഘം ജോലിക്കുള്ളത്. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര, ആലപ്പുഴ, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ അടുത്തദിവസം തിരിക്കും. ഓരോ ബാച്ചിനും പത്തുദിവസമാണ് ജോലിയെങ്കിലും ആവശ്യമെങ്കിൽ സമയം നീട്ടിക്കൊടുക്കും. ആകെ 200 പേരെ അയക്കാനാണ് തീരുമാനം. കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട്ടുനിന്ന് ആദ്യസംഘം പുറപ്പെട്ടു. ചെയർമാൻ എൻ.എസ്. പിള്ള, ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, ഊർജവകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് തുടങ്ങിയവരുടെ നേതൃത്വത്തിൽ കൂടിയാലോചനയ്ക്കുശേഷമാണ് യുദ്ധകാലാടിസ്ഥാനത്തിൽ ജീവനക്കാരെ അയച്ചത്. യാത്രാ ടിക്കറ്റ് വേഗത്തിൽ ലഭ്യമാക്കി റെയിൽവേയും കൈകോർത്തു. തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റുമൂലം നാശനഷ്ടങ്ങളുണ്ടായ വൈദ്യുതിമേഖല പൂർവസ്ഥിതിയിലാക്കാനും കേരളം വിദഗ്ധ സംഘത്തെ അയച്ചിരുന്നു. ഇത് കേരളത്തിന്റെ ഉത്തരവാദിത്വം മഹാപ്രളയസമയത്ത് കേരളത്തോടൊപ്പം നിന്ന ഒഡിഷയിലെ സഹോദരങ്ങളോടൊപ്പം നിൽക്കേണ്ടത് കേരളത്തിന്റെ ഉത്തരവാദിത്വമാണ്. വലിയ ദുരന്തം അനുഭവിച്ച നമുക്ക് അവരുടെ വേദന മനസ്സിലാകും. ഇവിടെ കാട്ടേണ്ടത് മനുഷ്യസ്നേഹമാണ്. ജനീവയിൽനിന്നുപോലും മുഖ്യമന്ത്രി ദിവസവും വിവരങ്ങളും നിർമാണ പുരോഗതിയും ആരായുന്നുണ്ട് -എൻ.എസ്. പിള്ള, ചെയർമാൻ, കെ.എസ്.ഇ.ബി. content highlights:kseb team to restore power supply in cyclone hit odisha relief
from mathrubhumi.latestnews.rssfeed http://bit.ly/2HjNfgP
via
IFTTT
No comments:
Post a Comment