ഉജൈ്ജനി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ തന്റെ അച്ഛനെയും മുത്തശ്ശിയെയും പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിച്ചതായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മരിച്ചാലും അതേ നാണയത്തിൽ മോദിക്ക് മറുപടി നൽകാൻ ഞാൻ തയ്യാറല്ല. മോദിയുടെ അച്ഛനെയും അമ്മയെയും ഞാനൊരിക്കലും അപമാനിക്കില്ല. ഞാൻ ആർ.എസ്.എസ്സോ ബി.ജെ.പി.യോ അല്ലാത്തതാണ് അതിന് കാരണം. ഞാൻ കോൺഗ്രസുകാരനാണ്. എനിക്ക് നേരെ മോദിജി എത്ര ശത്രുത വർഷിച്ചാലും ഞാൻ തിരിച്ച് സ്നേഹം നൽകും. ഞങ്ങൾ സ്നേഹം കൊണ്ട് മോദിജിയെ പരാജയപ്പെടുത്തും.'' -രാഹുൽ പറഞ്ഞു. മേഘങ്ങളെയും മാങ്ങകളെയും കുറിച്ചുള്ള സംസാരം നിർത്തി യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മഴയത്ത് റഡാറിൽ വിമാനം തെളിയുമോ? നീമച്: ഇന്ത്യയിൽ മഴ വന്നാൽ റഡാർ കണ്ണുകളിൽ നിന്ന് വിമാനങ്ങൾ അപ്രത്യക്ഷമാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി. ബാലാകോട്ട് മിന്നലാക്രമണ സമയത്ത് മേഘങ്ങൾ ഉണ്ടായിരുന്നതിനാൽ പാകിസ്താന്റെ റഡാറുകളുടെ കണ്ണിൽ പെടാതെ ആക്രമണം നടത്താൻ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് കഴിഞ്ഞെന്ന മോദിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Content Highlights:Rahul Gandhi Speech Against PM Modi in Ujjain
from mathrubhumi.latestnews.rssfeed http://bit.ly/2Q2BQoi
via
IFTTT
No comments:
Post a Comment