കേരളത്തില്‍ ബിജെപിക്ക് മേല്‍വിലാസമുണ്ടാക്കി, ആദ്യം പഴയ തട്ടകമായ മുംബൈയില്‍ നിന്ന് എംപി സ്ഥാനം: ഒടുവില്‍ കേന്ദ്രമന്ത്രിയായി മോഡിയുടെ വിളി! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

കേരളത്തില്‍ ബിജെപിക്ക് മേല്‍വിലാസമുണ്ടാക്കി, ആദ്യം പഴയ തട്ടകമായ മുംബൈയില്‍ നിന്ന് എംപി സ്ഥാനം: ഒടുവില്‍ കേന്ദ്രമന്ത്രിയായി മോഡിയുടെ വിളി!

കോഴിക്കോട്: വി. മുരളീധരന് കേന്ദ്രമന്ത്രിയായി രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്ന് വിളി വരുമ്പോള്‍ അത്, ബിജെപി ഒന്നുമല്ലാതിരുന്ന സംസ്ഥാനത്ത് പാര്‍ട്ടിക്ക് മേല്‍വിലാസമുണ്ടാക്കിയ ആള്‍ക്കുള്ള അര്‍ഹിച്ച അംഗീകാരമായി. കേരളത്തില്‍ നിന്നും രാജ്യസഭയിലെത്തുന്ന നാലാമത്തെ ബിജെപി എംപിയെന്ന വിശേഷണത്തിനപ്പുറം വി.മുരളീധരന്‍ ഇനി അറിയപ്പെടുക രണ്ടാം മോഡി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായി. നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയായി സേവനമനുഷ്ഠിച്ചു വരുന്നതിനിടെയാണ് സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കാനായില്ലെങ്കിലും പിന്തള്ളാതെ അര്‍ഹിച്ച ആള്‍ക്കു തന്നെ കേന്ദ്രമന്തി പദവി വാഗ്ദാനം ചെയ്ത അപ്രതീക്ഷിത വിളി മുരളീധരനെ തേടിയെത്തിയത്.

കേരളത്തിലെ ബിജെപിയുടെ എട്ടാമത്തെ സംസ്ഥാന അധ്യക്ഷനായ വി.മുരളീധരന്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാക്കിയതിനു ശേഷമാണ് അധ്യക്ഷ പദവി കുമ്മനം രാജശേഖരന് കൈമാറിയത്. അധ്യക്ഷ പദവിയിലിരിക്കെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്ക് ബുത്ത് കമ്മിറ്റി ഉണ്ടാക്കുകയും അടിത്തട്ടില്‍ നിന്ന് പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വിയര്‍പ്പൊഴുക്കുകയും ചെയ്തിരുന്നു. അധ്യക്ഷ പദവി ഒഴിഞ്ഞപ്പോള്‍ തന്നെ വി.മുരളീധരന് കേന്ദ്ര നേതൃത്വത്തില്‍ പദവി ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് എതിരില്ലാതെ വി.മുരളീധരന്‍ രാജ്യസഭയില്‍ എംപിയായി. മികച്ച സംഘാടകന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും വിശ്വസ്തനാണ് മുരളീധരന്‍. മോഡിയും അമിത് ഷായും കേരളത്തിലെത്തുമ്പോള്‍ പ്രസംഗങ്ങള്‍ പരിഭാഷ ചെയ്യുന്നതും വി.മുരളീധരന്‍ ആണ്. 13 വര്‍ഷം ആര്‍എസ്എസ് പ്രചാരകനായിരുന്നു വി.മുരളീധരന്‍.

ഇടതു ശക്തികേന്ദ്രമായ കണ്ണൂരിലെ തലശ്ശേരിയില്‍ എരഞ്ഞോളിയില്‍ വണ്ണത്താന്‍വീട്ടില്‍ ഗോപാലന്റെയും ദേവകിയുടെയും മകനായി 1958 ഡിസംബര്‍ 12 നാണ് വെള്ളംവെള്ളി മുരളീധരന്‍ എന്ന വി. മരുളീധരന്റെ ജനനം. കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബത്തില്‍ നിന്ന് എബിവിപിയിലൂടെയാണ് മുരളീധരന്‍ രാഷ്ട്രീയത്തിലെത്തുന്നത്. തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ പഘനം പൂര്‍ത്തിയായപ്പോള്‍ കണ്ണുര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി വഴി നിയമനം ലഭിച്ചുവെങ്കിലും എബിവിപിയുടെ ഉത്തരമേഖല ചുമതല വഹിക്കാനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി വി.മുരളീധരന്‍ എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ മാറി. തുടര്‍ന്ന് എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു വര്‍ഷക്കാലം മുംബൈയിലും പ്രവര്‍ത്തിച്ചു. 1998 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് നെഹ്‌റു യുവ കേന്ദ്രയുശട വൈസ് ചെയര്‍മാനും , സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി. 2006 ല്‍ പി.ജെ. കൃഷ്ണദാസിന്റെ കമ്മിറ്റിയില്‍ സംസ്ഥാന വൈസ് പ്രസിഡന്റായ അദേഹം 2009 ലാണ് ബിജെപി സംസ്ഥാന പ്രസിഡന്റായത്. ചേളന്നൂര്‍ എസ്എന്‍ കോളേജ് അധ്യാപിക ഡോ.കെ. എസ് ജയശ്രീയാണ് ഭാര്യ.



from mangalam.com http://bit.ly/2Wd2rW7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages