ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണം. മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അറിയിച്ചുകൊണ്ട് ഡല്‍ഹിയില്‍ നിന്നും സന്ദേശം ലഭിച്ചെന്നും കണ്ണീരോടെയാണ് ഇവിടെയെത്തിയതെന്നും സുദീപ് ബിശ്വാസ് എന്ന സി.ആര്‍.പി.എഫ് ജവാന്റെ അമ്മ പറഞ്ഞു.
ഫെബ്രുവരി 14 നു പുല്‍വാമ ജില്ലയിലെ അവാന്തിപുരയ്ക്കടുത്ത് സി.ആര്‍.പി.എഫ് സൈനികര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയായിരുന്നു ഭീകരാക്രമണം നടന്നത്. ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന നടത്തിയ ആക്രമണത്തില്‍ 49 സി.ആര്‍.പി.എഫ് ജവാന്മാരാണ്
കൊല്ലപ്പെട്ടത്.
നേരത്തെ പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊല്ലപ്പെട്ടവരെന്ന് ബി.ജെ.പി അവകാശപ്പെട്ട 52 പ്രവര്‍ത്തകരുടെ ബന്ധുക്കളേയും മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ബംഗാളില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടില്ലെന്നും ബി.ജെ.പിയുടെ ഈ നടപടി അംഗീകരിക്കുക ഇല്ലെന്നും പറഞ്ഞ് ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനില്‍ക്കുകയായിരുന്നു.
ഇന്നു വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങിലാണ് മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുക. 7000 പേര്‍ക്കാണ് ചടങ്ങില്‍ ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
from mangalam.com http://bit.ly/2XeKAKD
via IFTTT
No comments:
Post a Comment