ചോദ്യം ചെയ്തത് 11 തവണ, 70 മണിക്കൂറോളം: ചോദ്യം ചെയ്യലിനു തൊട്ടുമുമ്പ് റോബര്‍ട്ട് വദ്രയുടെ പോസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 30, 2019

ചോദ്യം ചെയ്തത് 11 തവണ, 70 മണിക്കൂറോളം: ചോദ്യം ചെയ്യലിനു തൊട്ടുമുമ്പ് റോബര്‍ട്ട് വദ്രയുടെ പോസ്റ്റ്

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കും വരെ എല്ലാ തരത്തിലുമുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്ര. സാമ്പത്തിക ക്രമക്കേടുകളില്‍ അന്വേഷണം നേരിടുന്ന വദ്ര പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വ്യാഴാഴ്ച രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ ഹാജരായത്.

ചോദ്യം ചെയ്യലിനു ഹാജരാകുന്നതിന് തൊട്ടുമുമ്പ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിനു മുമ്പില്‍ നിന്നെടുത്ത ഫോട്ടോയോടൊപ്പം ഫെയ്‌സ്ബുക്കിലെ കുറിപ്പിലാണ് നിയമവ്യവസ്ഥയിലുള്ള വിശ്വാസം അടിയുറച്ചതാണെന്ന് വ്യക്തമാക്കിയത്. പതിനൊന്ന് തവണയായി 70 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തതായും തുടര്‍ന്നും സഹകരിക്കുമെന്നും വദ്ര പറഞ്ഞു.

അതേസമയം അന്വേഷണം നേരിടുന്ന വദ്ര വിദഗ്ധ ചികിത്സയ്ക്കായ് വിദേശയാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ മൂന്നിന് പരിഗണിക്കും. ലണ്ടന്‍, ദുബായ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ അടക്കം അനധികൃതമായി സ്ഥാവരസ്വത്തുക്കള്‍ സമ്പാദിച്ചതായാണ് കേസ്. ഇതുവരെ ഒന്‍പതു തവണയോളം വദ്രയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2MwZxqP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages