ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ്‌പോള്‍ പ്രവചിച്ചിരിക്കുമ്പോള്‍ എന്‍ഡിഎ യ്ക്ക് ഭരണതുടര്‍ച്ച നല്‍കിയിരിക്കുന്നത് ദേശീയ സുരക്ഷ, ദേശീയത, വികസനം എന്നീ ആശയങ്ങളില്‍ ഊന്നിയ പ്രവര്‍ത്തനമെന്ന് ബിജെപി വിലയിരുത്തല്‍. ഇന്നലെ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്ഷാ വിളിച്ചു ചേര്‍ത്ത മുന്നണിയോഗത്തില്‍ പ്രധാനമന്ത്രിയും പാര്‍ട്ടി പ്രസിഡന്റും ചേര്‍ന്ന് പുതിയ എന്‍ഡിഎ സര്‍ക്കാരിനുള്ള ബ്‌ളൂപ്രിന്റ് അവതരിപ്പിച്ചു.
ഇന്നലെ ഡല്‍ഹിയിലെ അശോകാ ഹോട്ടലില്‍ നടന്ന അത്താഴ വിരുന്നില്‍ മോഡിക്കും അമിത്ഷായ്ക്കും പുറമേ രാജ്‌നാഥ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളും എന്‍ഡിഎ ഘടകകക്ഷികളായ 36 നേതാക്കളും പങ്കെടുത്തു. മുന്നണിയിലെ മൂന്ന് നേതാക്കള്‍ പിന്തുണ അറിയിച്ചു കൊണ്ടു കത്ത് നല്‍കിയിരുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. സര്‍ക്കാരിന്റെ വിജയകരമായ പദ്ധതികളെക്കുറിച്ചും ഭാവിയിലേക്കുള്ള അവയുടെ നടത്തിപ്പിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷം ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. അടുത്ത അഞ്ചു വര്‍ഷം ജനങ്ങളുടെ ആവശ്യം അനുസരിച്ച് വികസനത്തിന്റെ ഗതിവേഗം കൂട്ടാനാണ് ഉദ്ദേശിക്കുന്നത്.
2022 ലേക്ക് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്ന പദ്ധതിയുടെ ബ്‌ളൂപ്രിന്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ആഗോള താപനം, കള്ളപ്പണം, തീവ്രവാദ വിരുദ്ധത തുടങ്ങിയ കാര്യത്തില്‍ ഇന്ത്യ ആഗോള സ്വാധീനം തന്നെയുണ്ടാക്കിയതായും യോഗം വിലയിരുത്തി. സുരക്ഷ ഒരു വലിയ പ്രശ്‌നമായിരുന്നു. സുരക്ഷാ സൗഹൃദം, മൃദു നയതന്ത്രം ഇത്യാദി മൂന്‍ കാലത്തെ ഇന്ത്യയുടെ വീക്ഷണങ്ങള്‍ പാടെ മാറ്റിമറിച്ചെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
എന്‍ഡിഎ സര്‍ക്കാരിനെ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വിജയത്തിലേക്ക് നടത്തിച്ച മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് അമിത്ഷാ നന്ദി പറഞ്ഞു. ബിജെപി വലിയ വിജയം നേടുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിക്കുന്നത്. 14 ല്‍ 12 എക്‌സിറ്റ് പോളുകളിലും എന്‍ഡിഎ വലിയ ഭൂരിപക്ഷം നേടുമെന്നാണ് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 272 സീറ്റുകളാണ് വേണ്ടത്. 282 മുതല്‍ 365 സീറ്റുകള്‍ വരെ നേടുമെന്നാണ് പറയുന്നത്. 302 സീറ്റുകളെങ്കിലും എന്‍ഡിഎ നേടുമെന്നിരിക്കെ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായി നേടാനാകുക 122 സീറ്റുകളാണെന്നും പറയുന്നു.
from mangalam.com http://bit.ly/2Hw4vPS
via IFTTT
No comments:
Post a Comment