അതേ... രാഷ്ട്രീയത്തിനും അപ്പുറമാണ് മനുഷ്യത്വം. ഈ തിരിച്ചറിവാണ് ഇരുവൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിനെ ജീവിതത്തിലേയ്ക്ക് തിരികെ കൈപിടിച്ചു കൊണ്ടുവരാന്‍ എസ്.എഫ്.ഐ നേതാവ് തന്റെ വൃക്ക ദാനംചെയ്യാന്‍ തയ്യാറെടുക്കുന്നത്.
രാഷ്ട്രീയത്തില്‍ ഇരു ധ്രുവങ്ങളിലായിട്ടും ചികിത്സയ്ക്കായി സഹായധനം സമാഹരിക്കുന്നത് ഉള്‍പ്പെടെ കെ.എസ്.യുക്കാര്‍ക്കൊപ്പം ഇതിനുള്ള സജീവ ശ്രമത്തിലാണ് എസ്.എഫ്‌ഐയും. ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെ.എസ്.യു കായംകുളം ബ്ലോക്ക് കമ്മറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ ചികിത്സയ്ക്കാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയും ഫേസ്ബുക്കിലൂടെ സഹായം അഭര്‍ത്ഥിച്ചത്.
വൃക്ക നല്‍കാന്‍ തയ്യാറായി ആദ്യം മുന്നോട്ടെത്തിയതും എസ്എഫ്‌ഐ നേതാവു തന്നെ. കായംകുളം എംഎസ്എം കോളജിലെ എസ്എഫ്‌ഐ മുന്‍ ചെയര്‍മാന്‍ ഇ ഷാനവാസ് ഖാനാണ് റാഫിക്ക് തന്റെ വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഷാനവാസിന് പുറമേ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണയ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായുള്ള പണം കണ്ടെത്താന്‍ ഫേസ്ബുക്ക് അഭര്‍ത്ഥനയുമായി മുന്നിട്ടിറങ്ങിയത്.
നേരിട്ട് പണം കണ്ടെത്താനും ശ്രമങ്ങള്‍ തുടങ്ങിയെന്ന് എസ്.എഫ്‌ഐ കരുനാഗപ്പള്ളല ഏരിയാ സെക്രട്ടറി എസ്.സന്ദീപ് ലാല്‍ പറയുന്നു. വാടകവീട്ടില്‍ താമസിക്കുന്ന റാഫിയുടെയും കുടുംബത്തിന്റെയും ഏക വരുമാനം വീട്ടുജോലിക്ക് പോകുന്ന ഉമ്മ റയിഹാനത്തിന്റേതാണ്. ഇതോടെയാണ് കുടുംബത്തിന് താങ്ങായി വിദ്യാര്‍ത്ഥി സംഘടന എത്തിയത്.
മുഹമ്മദ് റാഫിക്ക് സഹായം എത്തിക്കാനുള്ള അക്കൗണ്ട് വിശദാംശങ്ങള്‍
Muhammed Rafi
Federal Bank
Branch Kayamkulam
Account Number : 10540100300824
IFSC Code : FDRL0001054
from mangalam.com http://bit.ly/2YJor7t
via IFTTT
No comments:
Post a Comment