മസ്‌കറ്റ്: ഒമാനി എഴുത്തുകാരി ജോഖ അല്‍ഹാത്തിക്ക് മാന്‍ ബുക്കര്‍ പുരസ്‌കാരം. ഇതാദ്യമായാണ് അറബി സാഹിത്യത്തിന് ബുക്കര്‍ പുരസ്‌കരാം ലഭിക്കുന്നത്. ജോഖ എഴുതിയ സെലെസ്റ്റിയല്‍ ബോഡീസ് എന്ന നോവലിലൂടെയാണ് അറബ് സാഹിത്യത്തിന് പുരസ്‌കാരം ലഭിച്ചത്.
മസ്‌കറ്റിലെ സുല്‍ത്താന്‍ ഖ്വബൂസ് സര്‍വ്വകലാശാലയില്‍ അധ്യാപികയായ ഇവരുടെ ഇതുവരെ രണ്ട് ലഘു നോവലുകളുടേയും മൂന്ന് നോവലുകളുടേയും രചയിതാവാണ് ജോഖ അല്‍ഹാത്തി. ഇവര്‍ ഒമാനിലും യുകെയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്. എഡിന്‍ബറോ സര്‍വകലാശാലയില്‍ ക്ലാസിക് അറബിക് കവിതയില്‍ പഠനം നടത്തിയിട്ടുണ്ട്. അമേരിക്കന്‍ എഴുത്തുകാരിയായ മെര്‍ലിന്‍ ബൂത്ത് ആണ് സമ്മാനാര്‍ഹമായ നോവല്‍ പരിഭാഷപ്പെടുത്തിയത്.
സമൂഹത്തെക്കുറിച്ചുള്ള കാവ്യാത്മകമായ ഉള്‍ക്കാഴ്ചകളുള്ള എഴുത്താണ് അല്‍ഹാത്തിയുടേതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 64,000 അമേരിക്കന്‍ ഡോളറാണ് മാന്‍ ബുക്കര്‍ സമ്മാനത്തുകയായി ലഭിക്കുന്നത്.
from mangalam.com http://bit.ly/2YFWnlA
via IFTTT
No comments:
Post a Comment