'വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും'; രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ട് ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

'വന്‍ മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും'; രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗം പുറത്തുവിട്ട് ബി.ജെ.പി

ന്യൂഡൽഹി: ഡൽഹിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോയുമായി ബി.ജെ.പി.1984 ൽ സിഖ് കലാപത്തേക്കുറിച്ച് രാജീവ് നടത്തിയ വിവാദ പ്രസംഗമാണ് ബി.ജെ.പി ട്വിറ്റർ വഴി പുറത്തുവിട്ടത്. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതും പിന്നാലെയുണ്ടായ സിഖ് കലാപവും ബന്ധപ്പെടുത്തി വലിയ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങു മെന്ന രാജീവിന്റെ പരാമർശം അന്നു തന്നെ വലിയ വിവാദമാണ് ഉണ്ടാക്കിയത്. 3000 ഓളം പേരാണ് സിഖ് വിരുദ്ധ കലാപത്തിൽ കൊല്ലപ്പെട്ടത്. അന്ന്തന്റെ അമ്മയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പൊതുയോഗത്തിൽ രാജീവ് ഇങ്ങനെ പ്രസംഗിച്ചത്. ഒന്നാം തരം അഴിമതിക്കാരനായിട്ടാണ് രാജീവ് മരിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാജീവ് ഐഎൻഎസ് വിരാട് സ്വകാര്യ ടാക്സിയാക്കിയെന്ന് മോദി നടത്തിയ പ്രസംഗവും വിവാദമായി. അതിന് പിന്നാലെയാണ് ബി.ജെ.പി പുതിയ വീഡിയോയുമായി രംഗത്തെത്തിയത്. 1984... भूलना नामुमकिन है। न दिल्ली भूल पाएगी न ही देश। न उस खौफनाक मंजर के जख्म भर पाएंगे न ही वो चीखें कान के पर्दों पर खटखटाना बंद करेंगी। गांधी परिवार के लिए बस एक बड़ा पेड़ गिरा था...जमीन हिली थी। यह विडियो देखकर आपकी रूह हिल जाएगी...अब आपको फैसला करना है। pic.twitter.com/flJAlNCG4p — BJP (@BJP4India) May 10, 2019 1984 നെ മറക്കാൻ ബുദ്ധിമുട്ടാണ്. ഡൽഹിക്കും രാജ്യത്തിനും മറക്കാനാകില്ല... എന്നു തുടങ്ങുന്ന ട്വീറ്റിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സിഖ് വിരുദ്ധ കലാപത്തിൽ ആരോപണവിധേയരായ സജ്ജൻ കുമാർ, ജഗ്ദീഷ് ടൈറ്റ്ലർ, കമൽനാഥ്, എച്ച് കെ എൽ ഭഗത് തുടങ്ങിയവരുടെ ചിത്രവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. Content highlights:When a tree falls, the earth shakes bjp tweeted controversial speech of Rajiv Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2YipY4f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages